ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച രാഷ്ട്രപതി?; അറിയാം രാഷ്ട്രപതിമാരും നേടിയ വോട്ടുകളും
ദില്ലി; ഇന്ത്യയുടെ 15ാം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇനി എത്ര വോട്ടുകൾ അവർക്ക് ലഭിക്കും എന്ന് മാത്രമേ അറിയാനുള്ളൂ.കഴിഞ്ഞ രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ ആകെയുള്ള 10,69,358 വോട്ടുകളിൽ 7,02,044 വോട്ടുകൾ നേടിയായിരുന്നു രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായത്.ഇതുവരെയുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് കെആർ നാരായണനായിരുന്നു.

1997 ജുലൈ 25 നായിരുന്നു കെആർ നാരായണൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ 9.56 ലക്ഷം വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ മലയാളിയും പിന്നാക്ക വിഭാഗക്കാരനുമായിരുന്നു കോട്ടയത്തുകാരനായ അദ്ദേഹം. ഐകെ ഗുജ്റാൾ, അടൽ ബിഹാരി വാജ്പേയ് എന്നീ പ്രധാനമന്ത്രിമാരുടെ കാലത്തായിരുന്നു കെ ആർ നാരായാണന്റെ രാഷ്ട്പതി കാലയളവ്.
രണ്ടാമതായി ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ആയിരുന്നു.9.23 ലക്ഷം വോട്ടുകൾ. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന ഡോ എ പി ജെ അബ്ദുൽ കലാം' 2007 ജൂലൈ 25 നായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
മറ്റ് രാഷ്ട്രപതിമാർക്ക് ലഭിച്ച വോട്ടുകൾ നോക്കാം. (കണക്കുകൾ ലക്ഷത്തിൽ )
പ്രണമുഖ് മുഖർജി- 7.14 (2012), പ്രതിഭ പട്ടീൽ -6.38 (2007), ശങ്കർ ദയാൽ ശർമ്മ-6.76 (1992), ആർ വെങ്കട്ടരാമൻ- 7.40 (1987), സെയിൽ സിംഗ് -7.54 (1982), നീലം സഞ്ജീവ റെഡ്ഡി (എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു), ഫക്രുദീൻ അലി അഹമ്മദ്-7.54 (1974), വിവി ഗിരി -4.20 (1969), സക്കീർ ഹുസൈൻ -4.71 (1967), എസ് രാധാകൃഷ്ണൻ 5.53 (1950). രാജേന്ദ്ര പ്രസാദ് 1950.












Click it and Unblock the Notifications