ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു; പുതിയ സർക്കാരിന് വഴിയൊരുങ്ങി, ഒമർ അബ്‌ദുള്ള ഉടനെത്തുമോ?
ശ്രീനഗർ: ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര ഭരണ പ്രദേശത്ത് ആറ് വർഷത്തോളമായി നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണത്തിനാണ് അവസാനമായിരിക്കുന്നത്. ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ഉൾപ്പെടെ തുറന്നുകാട്ടി കൊണ്ടാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
രാഷ്ട്രപത്രി ദ്രൗപതി മുർമു ഈ അറിയിപ്പിൽ ഒപ്പ് വച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം ജമ്മു കശ്‌മീരിന് മുഖ്യമന്ത്രിയെ നിയമിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം പിൻവലിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. 2018 ജൂൺ മാസത്തിൽ പിഡിപി-ബിജെപി സഖ്യം തകർന്നതിനെ പിന്നാലെയാണ് ജമ്മു കാശ്‌മീരിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

പിന്നീട് 2019 ഒക്‌ടോബർ 31ന് ജമ്മു കശ്‌മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തുകയായിരുന്നു. മുൻപ് സംസ്ഥാന പദവി ഉണ്ടായിരുന്ന ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് കൊണ്ട്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിങ്ങനെയാക്കി മാറ്റുകയും ചെയ്‌തിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇവിടെ നിന്നും കേന്ദ്രഭരണം പിൻവലിക്കുന്നത്.
പത്ത് വർഷത്തിന് ശേഷം ജമ്മു കശ്‌മീരിൽ ആദ്യമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം അറിയിച്ചുകൊണ്ട് അടുത്തിടെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള ജമ്മു കാഷ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഭരണ പ്രദേശത്ത് നിന്ന് രാഷ്‌ട്രപതി ഭരണം പിൻവലിച്ചത്.
അതേസമയം, ഒക്ടോബർ എട്ടിനാണ് കശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. വാശിയേറിയ മത്സരം നടന്ന താഴ്വരയിൽ ഇക്കുറി ഒമർ അബ്‌ദുള്ള നേതൃത്വം നൽകുന്ന നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയായിരുന്നു. ഇവിടെ കോൺഗ്രസ് പിന്തുണയോടെ ആയിരുന്നു എൻസി മത്സരിച്ചിരുന്നത്.
കോൺഗ്രസ്-എൻസി സഖ്യം വൻ മുന്നേറ്റമാണ് കാഴ്‌ച വച്ചത്. ബിജെപിക്ക് വിചാരിച്ച അത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. നാഷണൽ കോൺഫറൻസിന് 42 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് പക്ഷേ ആറ് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. കൂടാതെ നാല് സ്വതന്ത്ര എംഎൽഎ, എഎപി അംഗം എന്നിങ്ങനെ സഖ്യത്തെ പിന്തുണച്ചേക്കും. ഇതോടെ സർക്കാർ രൂപീകരിക്കാനുള്ള ശേഷി അവർക്ക് ആയിട്ടുണ്ട്.
29 സീറ്റുകളുമായി ബിജെപി കശ്‌മീരിൽ രണ്ടാമത്തെ വലിയ കക്ഷിയായി ഉയർന്നു വന്നിരുന്നു. തൊണ്ണൂറ് അംഗ നിയമസഭയിൽ ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന അഞ്ച് അംഗങ്ങളെ കൂടി ചേർത്താലും ഇക്കുറി ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് അടുത്ത് എത്താൻ ബിജെപിക്ക് കഴിയുമായിരുന്നില്ല. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള ആയിരിക്കും മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയെ കുറിച്ച് ചോദിച്ചപ്പോൾ രാഷ്‌ട്രപതി ഭരണം പിൻവലിച്ച ശേഷമെന്നായിരുന്നു ഒമറിന്റെ മറുപടി. ഇപ്പോൾ കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ ഒമർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വരുമെന്നാണ് സൂചന.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications