കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വികസനങ്ങള്‍ ജനം കാണില്ല; ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി, വിലക്കയറ്റവും തൊഴിലില്ലായ്മയും

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങള്‍ ഇത്തവണ ഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്.

  • By Gowthamy
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങള്‍ ഇത്തവണ ഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും ബിജെപിക്ക് തിതരിച്ചടിയാകുമെന്നാണ് വിവരം. ഇന്ത്യ ടുഡേയും ആക്‌സിസ് മൈ ഇന്ത്യയും നടത്തിയ അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 31 ശതമാനം പേരും വിലക്കയറ്റം തിരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്‌നമായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വിലക്കയറ്റം ഗുജറാത്തുകാരെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് സര്‍വെയില്‍ നിന്ന് വ്യക്തമായി.

 മോദി സര്‍ക്കാരിന്റെ ആ നീക്കം ഏറ്റു; ഓഹരി വിപണികള്‍ കുതിക്കുന്നു, തുടക്കം ചരിത്ര നേട്ടത്തോടെ മോദി സര്‍ക്കാരിന്റെ ആ നീക്കം ഏറ്റു; ഓഹരി വിപണികള്‍ കുതിക്കുന്നു, തുടക്കം ചരിത്ര നേട്ടത്തോടെ

തൊഴിലില്ലായ്മ വലിയൊരു പ്രശ്‌നമാണെന്ന് 24 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. മോദിയുടെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മോദിയും ഷായും പദ്ധതിയിടുമ്പോഴാണ് അഭിപ്രായ സര്‍വെയിലെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും കോണ്‍ഗ്രസ് ഇതിനോടകം ഗുജറാത്തില്‍ ആയുധമാക്കിയിട്ടുമുണ്ട്.

 'ഓരോ നാല് മണിക്കൂറിലും ഒരാള്‍'; പീഡനക്കേസില്‍ അറസ്റ്റിലാകുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കും 'ഓരോ നാല് മണിക്കൂറിലും ഒരാള്‍'; പീഡനക്കേസില്‍ അറസ്റ്റിലാകുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കും

bjp

സര്‍വെയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ മാത്രമാണ് വികസനങ്ങളെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷത്തെ ഭരണത്തിലൂടെ ഗുജറാത്തില്‍ റോഡ്, ജലസേചനം, ക്രമസമാധാനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ പുറമെ ഇത്തവണ നിര്‍ണായകമാകുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവും തന്നെയാണെന്നാണ് വിവരങ്ങള്‍.

English summary
price rise and un employment bigger issue in gujarath election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X