Get Updates
Get notified of breaking news, exclusive insights, and must-see stories!

നിധി കിട്ടാന്‍ നരബലി..... അതും കുംഭരാശിയിലുള്ള ഭാര്യയെ, പൂജാരി കുരുക്കില്‍!! അഴിക്കുള്ളിലായി!!

നിധി കിട്ടാന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍

ബെംഗളൂരു: അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ എപ്പോഴും ഒരുപടി മുന്നിലാണെന്ന് പറഞ്ഞാല്‍ തെറ്റൊന്നുമില്ല. പല സംഭവങ്ങളും ഇക്കാര്യത്തില്‍ അടിവരയിടുന്നതാണ്. ഇതിലേക്ക് ചേര്‍ക്കാവുന്ന പുതിയൊരു സംഭവം കൂടി നടന്നിരിക്കുകയാണ് കര്‍ണാടകയില്‍. അതും ബെംഗളൂരുവില്‍ തന്നെ. നിധി കിട്ടാന്‍ വേണ്ടി നരബലി നടത്താന്‍ ശ്രമിച്ച പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പോലീസിനെ പോലും ഞെട്ടിച്ച കാര്യങ്ങളാണ് ഇയാള്‍ ചെയ്തുകൂട്ടിയിരുന്നത്.

നരബലി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും കരുതും ഏതെങ്കിലും ആളെയാകും ഉദ്ദേശിച്ചത് എന്ന്. പക്ഷേ ഇവിടെ സ്വന്തം ഭാര്യയെ തന്നെയാണ് ഇയാള്‍ കുരുതി കൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാര്യക്ക് ബുദ്ധി കൂടുതലുള്ളത് കൊണ്ട് നൈസായിട്ട് പൂജാരിക്ക് എട്ടിന്റെ പണിയാണ് കൊടുത്തത്. ഇതോടെ അഴിക്കുള്ളിലായിരിക്കുകയാണ് ഇയാള്‍.

കാണാമറയത്തുള്ള നിധി

കാണാമറയത്തുള്ള നിധി

കുറച്ചുകാലമായി പൂജാരി നിധിയെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെന്ന് ഭാര്യ പറയുന്നു. ഇത് ഒളിഞ്ഞിരിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഈ നിധി എവിടെയാണെന്ന് തെളിഞ്ഞ് വരാന്‍ കുംഭരാശിയിലുള്ള വ്യക്തിയെ ബലി നല്‍കണമെന്നും മഹാലിംഗേശ്വര്‍ എന്ന പൂജാരി പറഞ്ഞിരുന്നു. കോടിപതിയാവാന്‍ ഇയാള്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഇതിനായി വീടിന് സമീപം കുഴി കുത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ ഭാര്യ കുംഭംരാശിയില്‍ പിറന്നയാളാണ്. അതുകൊണ്ട് നിധി കിട്ടുന്നതിനായി തന്നെ ബലി നല്‍കാന്‍ പോലും ഇയാള്‍ മടിക്കില്ലെന്ന് ഭാര്യക്ക് ഉറപ്പുണ്ടായിരുന്നു.

വെറും ഡ്രൈവര്‍....

വെറും ഡ്രൈവര്‍....

മഹാലിംഗേശ്വര്‍ യഥാര്‍ത്ഥത്തില്‍ ഡ്രൈവറായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇയാള്‍ പൂജാരിയായത്. കെഞ്ചേരിയിലെ ഉല്ലാലിലുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് മഹാലിംഗേശ്വര്‍. പ്രത്യേക പൂജകള്‍ ചെയ്ത് പണക്കാരനാവുന്നതിന് വേണ്ടിയാണ് ഇയാള്‍ പൂജാരിയായതെന്ന് സംശയമുണ്ട്. കുംഭരാശിക്കാര്‍ക്കായി ഇയാള്‍ നടത്തുന്ന തിരച്ചിലിനെ തുടര്‍ന്ന് ഭാര്യക്ക് ഭയമുണ്ടായിരുന്നു. തന്നെയും കൊല്ലുമെന്ന ഭയത്താല്‍ ഭാര്യ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മാര്‍ക്കണ്ഡേയ ഗുരു

മാര്‍ക്കണ്ഡേയ ഗുരു

മഹാലിംഗേശ്വര്‍ കടുത്ത അന്ധവിശ്വാസിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ മുരുദേശ്വരയിലെ മാര്‍ക്കണ്ഡേയ ഗുരുവിന്റെ കടുത്ത ആരാധകനാണ്. മാര്‍ക്കണ്ഡേയ ഗുരു തന്നെ കോടിപതിയാക്കുമെന്നും അതിനായി കുംഭരാശിയിലുള്ളയാളുടെ ജീവന്‍ വേണമെന്നുമായിരുന്നു ഇയാള്‍ ഭാര്യയോട് പറഞ്ഞത്. വീടിന് പിന്നില്‍ കുഴിച്ച കുഴിയില്‍ ഇയാള്‍ സ്ഥിരമായി പൂജകളും നടത്താറുണ്ടായിരുന്നു. ഭാര്യയെയും മൂന്ന് കുട്ടികളെയും പൂജയില്‍ സ്ഥിരമായി പങ്കെടുപ്പിക്കാറുണ്ടായിരുന്നു. നഗ്നനായി ഇരുന്നാണ് പൂജകള്‍ ചെയ്തിരുന്നത്. അതുപോലും ഗുരു പറഞ്ഞിട്ടാണ് ചെയ്യുന്നതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

മകളെ പീഡിപ്പിച്ചു

മകളെ പീഡിപ്പിച്ചു

പൂജാരിയാണെങ്കിലും ഇയാള്‍ കൊടുംക്രൂരനാണെന്ന് ഭാര്യ പറയുന്നു. മഹാലിംഗേശ്വറിനെതിരെ പീഡനക്കേസും ഭാര്യ നല്‍കിയിട്ടുണ്ട്. മൂത്ത മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. ഇത് മൂന്നുദിവസം മുമ്പാണ് നടന്നതെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. ഇളയ രണ്ട് കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തുവെന്നും ഭാര്യ പറയുന്നു. നിരന്തരം തന്നെയും മക്കളെയും മര്‍ദിക്കാറുണ്ടെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് അതിരുവിട്ടെന്നും ഇവര്‍ പറഞ്ഞു. മകളെ പീഡിപ്പിച്ച സംഭവം കുടുംബത്തെയാകെ ഞെട്ടിച്ചെന്നും ഇതുകൊണ്ടാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു.

ഭാര്യയുടെ മനസ് മാറ്റാന്‍ ശ്രമം

ഭാര്യയുടെ മനസ് മാറ്റാന്‍ ശ്രമം

ഭാര്യ കുംഭം രാശിയാണെന്ന് പൂജാരി അടുത്തിടെയാണ് അറിഞ്ഞതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ നിരന്തരം ഭാര്യയുടെ മനസ് തനിക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ ശ്രമിച്ചിരുന്നു. കുടുംബത്തിന് സ്വത്ത് വരും പെണ്‍കുട്ടികള്‍ ഉന്നതിയിയില്‍ എത്തും തുടങ്ങിയ കാര്യങ്ങള്‍ ഭാര്യയുമായി നിരന്തരം സംസാരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നരബലിക്കായി അവരുടെ സമ്മതം വാങ്ങുന്നതിായിരുന്നു. എന്നാല്‍ ഭാര്യ സമ്മതിക്കാത്തതോടെയാണ് ഇയാള്‍ അക്രമം തുടങ്ങിയതെന്നാണ് സൂചന. വനിതാ കമ്മീഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഇയാളെ കുടുക്കിയത്.

അഴിക്കുള്ളിലായി.....

അഴിക്കുള്ളിലായി.....

ഇയാള്‍ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പോലീസിന് ലഭിച്ചത്. റൂമിനകത്ത് ഇയാള്‍ പ്രത്യേകമായൊരു ടാങ്ക് സ്ഥാപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പോലീസ് കണ്ടെത്തിയത്. ഇതിനകത്തിരുന്ന് ഇയാള്‍ പൂജകള്‍ ചെയ്തിരുന്നു. നിധി കിട്ടുമെന്ന് ഇയാള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍ കുംഭം രാശിയിലുള്ള ഒരാളെ പോലും ലഭിക്കാതിരുന്നതില്‍ ഇയാള്‍ നിരാശനായിരുന്നു. ഭാര്യയെ ഓഗസ്റ്റില്‍ ബലി നല്‍കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടതെന്ന് പോലീസിന് മനസിലായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+