Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉജ്ജ്വല വിജയത്തിന് ശേഷം സ്വന്തം തട്ടകമായ വാരണാസിയിൽ മോദി എത്തി; വരവേറ്റ് പതിനായിരങ്ങൾ

May 27, 2019, 2:46 pm IST

തിരഞ്ഞെടുപ്പ് വിജയം

തിരഞ്ഞെടുപ്പ് വിജയം തനിക്ക് നൽകിയ ശക്തി താരതമ്യമില്ലാത്തതെന്ന് മോദി
May 27, 2019, 2:45 pm IST

മുന്നോട്ട്

വോട്ട് ബാങ്ക് രാഷ്ട്രീയമല്ല വികസനമാണ് ബിജെപിയുടെ അജണ്ടയെന്ന് നരേന്ദ്ര മോദി
May 27, 2019, 2:15 pm IST

ഉത്തരവാദിത്തമുള്ള സർക്കാർ

ഉത്തരവാദിത്തമുള്ള സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തുവെന്ന് നരേന്ദ്ര മോദി
May 27, 2019, 1:30 pm IST

വിമർശനം തളളി

ഹിന്ദി ഹൃദയഭൂമിയുടെ പാർട്ടിയെന്ന വിമർശനം തള്ളി പ്രധാനമന്ത്രി.ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത് 2014നേക്കാൾ ഉജ്ജ്വല വിജയം
May 27, 2019, 1:21 pm IST

കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുന്നുവെന്ന് മോദിയുടെ വിമർശനം
May 27, 2019, 1:21 pm IST

വോട്ട് എണ്ണുന്നതിന് മുമ്പെ വിജയം ഉറപ്പായിരുന്നുവെന്ന് മോദി. വിജയം പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നു
May 27, 2019, 1:20 pm IST

രാജ്യം എന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുപ്പ്. പക്ഷെ ഞാൻ എന്നും നിങ്ങളുടെ ഒരു പാർട്ടി പ്രവർത്തകൻ മാത്രമായിരിക്കുമെന്ന് മോദി
May 27, 2019, 1:19 pm IST

5 വർഷത്തിനിടയിൽ വാരണാസിയിൽ വലിയ മാറങ്ങൾ കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞെന്ന് അമിത് ഷാ. വാരണാസിയില് ജനങ്ങളുടെ വിശ്വാസം മോദിക്കൊപ്പമെന്ന് അമിത് ഷാ
May 27, 2019, 1:17 pm IST

വാരണാസിയിൽ മോദിക്ക് വൻ വിജയം ഒരുക്കിയ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ദേശീയ അധ്യക്ഷൻ അമിത് ഷാ
May 27, 2019, 11:43 am IST

വാരണാസിയിൽ പ്രധാനമന്ത്രിയെ വരവേൽക്കാനായി കാത്ത് നിൽക്കുന്നവർ
May 27, 2019, 11:06 am IST

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിൻറെ ദൃശ്യങ്ങൾ.
May 27, 2019, 11:05 am IST

പ്രധാനമന്ത്രി മോദി മോദി വിളികൾ മുഴക്കി പ്രവർത്തകർ വരവേൽക്കുന്നു
May 27, 2019, 11:04 am IST

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കവാടത്തിൽ പ്രധാനമന്ത്രി ദർശനം നടത്തുന്ന ദൃശ്യങ്ങൾ വലിയ എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു
May 27, 2019, 11:01 am IST

കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ദർശനം നടത്തി. മോദിക്കൊപ്പം അമിത് ഷായും യോഗി ആദിത്യനാഥും ഉണ്ട്.
May 27, 2019, 10:18 am IST

കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്തിയാണ് പ്രധാനമന്ത്രി ഇത്തവണ വാരണാസിയിൽ വിജയിച്ചത്. 4.8 ലക്ഷമാണഅ ഭൂരിപക്ഷം
May 27, 2019, 10:17 am IST

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി പ്രവർത്തക കൺവൻഷനിലും പങ്കെടുക്കും.
May 27, 2019, 10:17 am IST

ഉത്തർപ്രദേശ് ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ വരവേറ്റത്.

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലമായ വാരണായിൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് ശേഷം ആദ്യമായാണ് മോദി സ്വന്തം തട്ടകമായ വാരണാസിയിൽ എത്തിയത്. തന്നെ വിജയിപ്പിച്ച വാരണാസിയിലെ വോട്ടർമാർക്ക് നന്ദി പറയുകയാണ് പ്രഥമ ലക്ഷ്യം. പ്രധാനമന്ത്രിയെ വരവേൽക്കാനായി വൻ ജനക്കൂട്ടമാണ് വാരണാസിയിൽ കാത്ത് നിന്നത്. കാശ് വിശ്വനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി

modi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+