'മറ്റാരുടെയോ ഏജന്റായി പ്രവർത്തിക്കുന്നു'; ചൈനീസ് വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റാരുടെയോ "ഏജൻറുമാരെ" പോലെ പ്രവർത്തിച്ചാൽ രാജ്യം അവരുടെ ഭാഷ ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലഡാക്കിലേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റത്തിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാക്കൾ അവരുടെ മനോവീര്യം തകർക്കാൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ സായുധ സേനയുടെ ശക്തിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയവേ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

"ചിലർ അവരുടെ വാക്കുകൾ സായുധ സേനയുടെ മനോവീര്യം കെടുത്തുമെന്ന ഈ സ്വപ്‌നത്തിലാണ് ജീവിക്കുന്നതെങ്കിൽ, അവർ അതിൽ നിന്ന് പുറത്തുവരണം. ആരുടെയെങ്കിലും ഏജന്റുമാരായി പ്രവർത്തിക്കുന്നവർ എവിടെനിന്നും ഉയർത്തുന്ന ഇത്തരം ഭാഷകൾ രാജ്യം ഒരിക്കലും പൊറുപ്പിക്കില്ല" നരേന്ദ്ര മോദി പറഞ്ഞു.
"രാജ്യം സമാധാനവും സുരക്ഷിതത്വവും അനുഭവിക്കുകയാണ്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അത് കൂടുതൽ ശക്തമായി... തീവ്രവാദവും നക്‌സലിസവും ഇപ്പോൾ ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. ഭീകരതയോട് സഹിഷ്‌ണുതയില്ലാത്ത ഇന്ത്യയുടെ നയം പിന്തുടരാൻ ലോകം നിർബന്ധിതരായി" അദ്ദേഹം കൂട്ടിച്ചേർത്തു.
"അതിർത്തിയിലും കടലിലും ഇന്ത്യൻ സായുധ സേനയുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്... നമ്മുടെ സായുധ സേനയുടെ ശക്തിയിൽ നാം അഭിമാനിക്കണം," പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്തെ വിഭജിക്കാൻ രാജ്യത്തെ ചില ശക്തികൾ കഠിനമായി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി ഡികെ സുരേഷിന്റെ' പരാമർശത്തിനെതിരെയും പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു.
"നമ്മുടെ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് ചിലർ സംസാരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒന്നിക്കുന്ന കാര്യം മറക്കുക, അവർ ചെയ്യാൻ ആഗ്രഹിക്കുന്നത് ഈ രാജ്യത്തെ കഷണങ്ങളായി തകർക്കുക എന്നതാണ്. അവർ ഇതുവരെ ചെയ്‌ത ഭിന്നിപ്പുകളിൽ തൃപ്‌തരല്ല, പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് എത്രനാൾ തുടരും?" മോദി ചോദ്യം ചെയ്‌തു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications