'മഹാ കുംഭമേളയിൽ ഇന്ത്യയുടെ മഹത്വത്തിന് ലോകം സാക്ഷ്യം വഹിച്ചു'; പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ
ന്യൂഡൽഹി: ലോക്‌സഭയിൽ മഹാകുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മഹത്വമെന്തെന്ന് ലോകത്തിന് കുംഭമേള കാണിച്ചുകൊടുത്തു എന്നായിരുന്നു നരേന്ദ്ര മോദി സഭയിൽ പറഞ്ഞത്. കൂട്ടായ പരിശ്രമം എന്നതിന്റെ ആത്മാവ് എങ്ങനെയെന്ന് അതിലൂടെ മനസിലായെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയുടെ വൻ വിജയത്തിന് പിന്നാലെയാണ് അദ്ദേഹം പുകഴ്ത്തലുമായി രംഗത്ത് വന്നത്.
'മഹാ കുംഭമേള വിജയകരമായി നടത്താൻ സഹായിച്ച രാജ്യത്തെ ജനങ്ങളെ ഇന്ന് ഈ സഭയിലൂടെ ഞാൻ അഭിവാദ്യം ചെയ്യുന്നു. മഹാ കുംഭമേളയുടെ വിജയത്തിൽ നിരവധി പേർക്ക് പങ്കുണ്ട്. ഗവൺമെന്റിലെയും സമൂഹത്തിലെയും എല്ലാ 'കർമ്മ യോഗികൾക്കും' ഞാൻ നന്ദി പറയുന്നു' ലോക്‌സഭയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.

'മഹാ കുംഭമേളയിൽ ഇന്ത്യയുടെ മഹത്വം ലോകം മുഴുവൻ കണ്ടു. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയുടെ വിജയത്തിന് സംഭാവന നൽകിയ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ നമിക്കുന്നു. മഹാ കുംഭമേളയുടെ വിജയത്തിന് ഉത്തർപ്രദേശിലെ ജനങ്ങൾക്കും പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു' അദ്ദേഹം തുടർന്നു.
മഹാ കുംഭമേളയിൽ ഒരു ദേശീയ ഉണർവ് കാണാൻ കഴിഞ്ഞു, അത് പുതിയ നേട്ടങ്ങൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ ശക്തിയെ സംശയിക്കുന്നവർക്ക് ഉചിതമായ മറുപടിയാണ് ഇതിലൂടെ നൽകിയത്. മഹാ കുംഭമേള സംഘടിപ്പിക്കാൻ എടുത്ത മഹത്തായ പരിശ്രമത്തിന് നാമെല്ലാവരും സാക്ഷ്യം വഹിച്ചുവെന്നും മോദി പറയുന്നു.
എല്ലാവരുടെയും പ്രയത്നത്തിന്റെ പ്രാധാന്യം താൻ ചെങ്കോട്ടയിൽ പറഞ്ഞിരുന്നുവെന്നും കുംഭമേള ജലസംരക്ഷണമെന്ന ആശയത്തിന്റെ സന്ദേശം കൂടി നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. കുംഭമേളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാം നാഡി ഉത്സവ് വികസിപ്പിക്കണം. ഇത് പുതിയ തലമുറയ്ക്ക് ജലസംരക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിക്കും; മോദി കൂട്ടിച്ചേർത്തു.
ഗംഗ, യമുന, പുരാണത്തിലെ സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ 662.1 ദശലക്ഷത്തിലധികം ഭക്തർ പുണ്യസ്‌നാനത്തിൽ പങ്കെടുത്തതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ വരെ കുംഭമേള ആകർഷിച്ചിരുന്നു.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടന്നത്. ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനമുള്ള എഐ ക്യാമറകൾ തുടങ്ങിയ അഭൂതപൂർവമായ സുരക്ഷാ നടപടികൾ ഈ മഹത്തായ മേളയുടെ ഭാഗമായി ഇവിടെ ഏർപ്പെടുത്തിയിരുന്നു. ഇവിടേക്കാണ് കോടിക്കണക്കിന് ഭക്തർ ഒഴുക്കിയെത്തിയത്.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications