കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്‍ഡിനെ തള്ളി പൃഥ്വിരാജ് ചവാന്‍....ശിവസേന ഓഫര്‍ സ്വീകരിക്കും, പക്ഷേ അവര്‍ ക്ഷണിക്കണം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം വേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ തള്ളി പൃഥ്വിരാജ് ചവാന്‍. ശിവസേനയുമായി സഖ്യമാവാമെന്ന് ചവാന്‍ പറഞ്ഞു. ശിവസേന ഗുണകരമായ വാഗ്ദാനമാണ് മുന്നോട്ട് വെക്കുന്നതെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാവുമെന്ന് ചവാന്‍ പറഞ്ഞു. അതേസമയം സഖ്യത്തിന് ശിവസേന മുന്‍കൈ എടുക്കണമെന്നും പൃഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടു. ഇതോടെ ദേശീയ നേതൃത്വത്തിന്റെ വാക്കുകള്‍ അപ്രസക്തമായിരിക്കുകയാണ്.

1

നേരത്തെ ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാവില്ലെന്ന് ഹൈക്കാന്‍ഡ് വ്യക്തമാക്കിയിരുന്നു. നേരത്തെ ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും നിലപാടെടുത്തിരുന്നു. പുറത്തുനിന്നുള്ള പിന്തുണയും ശിവസേന നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. എന്‍സിപി നിലപാട് മാറ്റിയാലും ശിവസേനയെ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിന് യാതൊരു ക്ഷണവും ലഭിച്ചില്ല. സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും താല്‍പര്യം കാണിക്കില്ല. അതേസമയം ശിവസേന താല്‍പര്യം കാണിച്ചാല്‍ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എന്നാല്‍ വെറുതെ പിന്തുണ നല്‍കാന്‍ തയ്യാറല്ല. ഗുണകരമായ സമീപനമാണെങ്കില്‍ സഖ്യമാവും. അക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

അതേസമയം ശിവസേനയുടെ ക്ഷണം കോണ്‍ഗ്രസിനും എന്‍സിപിക്കും സ്വീകാര്യമായിരിക്കണമെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. നേരത്തെ എന്‍ഡിഎയില്‍ തുടരാനാണ് ആഗ്രഹമെന്നും, എന്നാല്‍ ബിജെപി വാഗ്ദാനം ലംഘിച്ച് ശിവസേനയെ മറ്റ് മുന്നണിയിലേക്ക് പോകേണ്ട സാഹചര്യത്തിലേക്ക് നയിക്കരുതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ 50:50 ഫോര്‍മുല അംഗീകരിച്ചതാണെന്നും, എന്നാല്‍ ഇപ്പോള്‍ ബിജെപി അത് പാലിക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

 കൊച്ചിയില്‍ വമ്പന്‍ ട്വിസ്റ്റ്.... മേയര്‍ക്ക് പിന്തുണയുമായി രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ കൊച്ചിയില്‍ വമ്പന്‍ ട്വിസ്റ്റ്.... മേയര്‍ക്ക് പിന്തുണയുമായി രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍

English summary
prithviraj chavan says will consider proposal from shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X