പ്രിയങ്ക ഗാന്ധി വീണ്ടും; വിട്ടുകൊടുക്കാതെ മോദി... യുപിയില്‍ വാഗ്ദാനപ്പെരുമഴ, വല്ലതും നടക്കുമോ

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയ ഉത്തര്‍ പ്രദേശിന് ഇപ്പോള്‍ ചാകരയാണ്. എല്ലാ പാര്‍ട്ടികളും വന്‍ പ്രഖ്യാപനങ്ങളാണ് വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരും നരേന്ദ്ര മോദി സര്‍ക്കാരും ഒരുമിച്ച് യുപിയില്‍ പദ്ധതികള്‍ നടപ്പാക്കുന്ന തിരക്കിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തിടുക്കത്തിലുള്ള നടപടികളിലാണ് ബിജെപി.

സ്‌കൂട്ടറും വായ്പ എഴുതി തള്ളലുമെല്ലാം പ്രഖ്യാപിച്ച പ്രിയങ്ക പത്ത് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികില്‍സയും വാഗ്ദാനം ചെയ്തതിന് പിന്നാലെ മോദി യുപിയിലെത്തി ഒമ്പത് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തു. വാശിയേറിയ പോരാട്ടത്തിനാണ് യുപി ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ഉത്തര്‍ പ്രദേശിലെ ആരോഗ്യ മേഖലയിലെ പോരായ്മകള്‍ പലപ്പോഴും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ചത് വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഓക്‌സിജന്‍ കിട്ടാതെയുള്ള കുട്ടികളുടെ മരണം യുപിയുടെ ആരോഗ്യ മേഖലയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഈ വിഷയങ്ങള്‍ തന്നെയാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ പ്രചാരണ യോഗങ്ങളില്‍ എടുത്തുപറയുന്നത്.

2

പത്ത് ലക്ഷം രൂപ വരെയുള്ള ചികില്‍സ സൗജന്യമായിരിക്കുമെന്നാണ് പ്രിയങ്കയുടെ പുതിയ പ്രഖ്യാപനം. ആരോഗ്യ മേഖല ശക്തിപ്പെടുത്തുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ അവഗണന കാരണം ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഏത് ചികില്‍സയും സൗജന്യമാക്കും. പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പ്രഖ്യാപിക്കുന്നതെന്നും പ്രിയങ്ക അറിയിച്ചു.

3

സ്ത്രീ വോട്ടര്‍മാരെയും ദളിതുകളെയും കര്‍ഷകരെയും കൂടെ നിര്‍ത്താനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതിതള്ളും, 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, പകര്‍ച്ചവ്യാധി കാലത്തെ വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളും, കൊവിഡ് ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ബിരുദ പഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കും, പന്ത്രണ്ടാം ക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു.

4

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 40 ശതമാനം വനിതകള്‍ ആയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വിളകളുടെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രഖ്യാപനങ്ങളും പ്രിയങ്ക നടത്തി. ഗോതമ്പ് ക്വിന്റലിന് 2500 രൂപയാക്കുമെന്നും പഞ്ചസാര ക്വിന്റലിന് 400 രൂപയാക്കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. ഗോതമ്പ്, നെല്ല്, കരിമ്പ് കര്‍ഷകര്‍ക്കുള്ള വാഗ്ദാനമാണ് പ്രിയങ്ക നല്‍കുന്നത്. മോദി-യോഗി സര്‍ക്കാരുകള്‍ കര്‍ഷക വിരുദ്ധരാണെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു.

5

അതേസമയം, കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. നിലവിലുള്ള ഏഴ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്നാണ് അവരുടെ ചോദ്യം. പ്രിയങ്ക ട്വിറ്റര്‍ താരമാണെന്നും ബിജെപി നേതാക്കള്‍ കളിയാക്കി. അതേസമയം, ശക്തമായ പ്രചാരണത്തിന് പ്രിയങ്ക തുടക്കമിട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിജെപിയും വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയാണ്.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

6

ഇന്ന് യുപിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പത് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തു. ബുദ്ധന്റെ വിഗ്രഹം നല്‍കി മോദിയെ യോഗി ആദിത്യനാഥ് സ്വീകരിച്ചു. സിദ്ധാര്‍ഥനഗര്‍, ഇറ്റ, ഹര്‍ദോയ്, പ്രതാപ്ഗഡ്, ഫത്തേപൂര്‍, ദിയോരിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജോന്‍പൂര്‍ എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍. മറ്റ് ചില പദ്ധതികളും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

7

അതേസമയം, കോണ്‍ഗ്രസും എസ്പിയും ഒന്നിക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടു പാര്‍ട്ടികളും രണ്ട് വഴികളിലാണ് സഞ്ചരിക്കുന്നത്. അതിനിടെയാണ് സംസ്ഥാനത്ത് മൂന്ന് പ്രചാരണ റാലികള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ബാരാബംങ്കി മുതല്‍ ബുന്ദേല്‍ഖണ്ഡ് വരെയാണ് ഒരു യാത്ര. സഹാറന്‍പൂര്‍ മുതല്‍ മഥുര വരെയാണ് രണ്ടാമത്തെ യാത്ര. വാരണാസി മുതല്‍ റായ്ബറേലി വരെയാണ് മൂന്നാമത്തെ യാത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+