യോഗിയുടെ മടയില്‍ പ്രിയങ്കയുടെ തീപ്പൊരി പ്രഖ്യാപനം..... മധ്യപ്രദേശ് മോഡലുമായി കോണ്‍ഗ്രസ്
ലഖ്‌നൗ: ഗൊരഖ്പൂരില്‍ മധ്യപ്രദേശ് ഫോര്‍മുല കളിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ഇവിടെ ആ ദൗത്യം പ്രിയങ്ക ഗാന്ധിയിലാണ്. യോഗി ആദിത്യനാഥിന്റെ കോട്ട കൂടിയാണ് ഗൊരഖ്പൂര്‍. കര്‍ഷകര്‍ക്കൊപ്പമാണെന്ന പ്രഖ്യാപനമാണ് പ്രിയങ്ക നടത്തിയത്. കാര്‍ഷിക വായ്പ എഴുതി തള്ളുന്നതും ഗോതമ്പിനും നെല്ലിനും 2500 രൂപയായി വലി ഉയര്‍ത്തുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ജനപ്രിയ പ്രഖ്യാപനങ്ങളില്‍ ഓരോന്നായി ജനങ്ങളിലേക്ക് നേതാക്കള്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്. ലഖിംപൂര്‍ ഖേരിക്ക് ശേഷം കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍.

ഗുരു ഗൊരഖ്‌നാഥിന്റെ ആശയങ്ങള്‍ എതിരായ കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നു, ജനങ്ങളെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതെല്ലാം ഗുരുവിനെതിരായ കാര്യങ്ങളാണ്. സെയിന്റ് ഗൊരഖ്‌നാഥ് എന്ന മഠത്തിന്റെ അധ്യക്ഷന്‍ കൂടിയാണ് യോഗി. ഗൊരഖ്പൂരില്‍ അതുകൊണ്ട് വലിയ സ്വാധീനം യോഗിക്കുണ്ട്. ഇത് പൊളിക്കാനാണ് പൂര്‍വാഞ്ചലില്‍ പ്രിയങ്ക പ്രചാരണം വേറെ തലത്തിലാക്കിയത്. പ്രിയങ്ക കര്‍ഷകരുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും മേഖലകളില്‍ എത്തി അവരുമായി സംസാരിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നുള്ള ഉറപ്പ് ഇവരില്‍ നിന്ന് നേടാനാണ് പ്രിയങ്കയുടെ ശ്രമം.
ഫിഷറീസ് വിഭാഗത്തിന് കാര്‍ഷിക വിഭാഗം എന്ന പദവി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കര്‍ഷകര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും മത്സ്യബന്ധന വിഭാഗത്തിന് ലഭിക്കുമെന്നാണ് പ്രിയങ്ക വാഗ്ദാനം ചെയ്യുന്നത്. നിഷാദ് വിഭാഗത്തിലുള്ളവരുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടും. മണല്‍ ഖനനവും മത്സ്യബന്ധനവും അവര്‍ക്കും സാധ്യമാകും. ഗുരു മജേന്ദ്രനാഥിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കര്‍ഷകരുടെ എല്ലാ വായ്പയും എഴുതി തള്ളും. കരിമ്പ് ക്വിന്റലിന് 400 രൂപ നിരക്കില്‍ നല്‍കും. ഛത്തീസ്ഗഡ് മോഡലില്‍ തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുക്കളുടെ പ്രശ്‌നം പരിഹരിക്കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു.
മധ്യപ്രദേശില്‍ 2500 രൂപയായി താങ്ങുവില ഉയര്‍ത്തുമെന്നായിരുന്നു രാഹുല്‍ ഗാന്ധി 2018ല്‍ പ്രഖ്യാപിച്ചത്. ഇത് വലിയ വിജയമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്താനും ഈ പ്രഖ്യാപനം സഹായിച്ചിരുന്നു. യുപിയില്‍ 20 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയമായി പതിനായിരം രൂപ നല്‍കും. ഒരു സ്ത്രീക്ക് വര്‍ഷത്തില്‍ മൂന്ന് ഗ്യാസ് സിലിണ്ടര്‍ വരെ വര്‍ഷത്തില്‍ ലഭിക്കും. പത്ത് ലക്ഷം വരെയുള്ള ഏത് ചികിത്സയുടെയും ചെലവ് സര്‍ക്കാര്‍ വഹിക്കും. കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിന് 25000 രൂപ വരെ നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications