Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരാക്രമണം; രാഷ്ട്രീയം പറയേണ്ട സമയമല്ല,പ്രിയങ്ക ഗാന്ധി ലഖ്നൗവിൽ നടത്താനിരുന്ന പ്രസ്മീറ്റ് ഒഴിവാക്കി

Recommended Video

cmsvideo
    രാഷ്ട്രീയം പറയേണ്ട സമയമല്ല, പ്രിയങ്ക ഗാന്ധി | Oneindia Malayalam

    ലഖ്നൗ: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ലഖ്‌നൗവില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി. രാജ്യത്തെ ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ല.

    ഭീകരാക്രമണം; ആദിൽ ആഹമ്മദ് ജയ്ഷെയില്‍ ചേര്‍ന്നത് 1 വര്‍ഷം മുമ്പ്, മരണത്തിന് മുമ്പ് വീഡിയോ തയ്യാറാക്കി

    വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എല്ലാവരും നിലകൊള്ളേണ്ടത്. ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, രാജ്യം മുഴുവന്‍ ധീരസൈനികരുടെ കുടുംബങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും.

    Priyanka Gandhi


    ഇനിയും ഇതുപോലുള്ള ഭീകരാക്രമണങ്ങൾ നടക്കാനിക്കുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പുൽവാമയിൽ സൈനീക വ്യൂഹം സഞ്ചരിച്ച വാഹനതക്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 44 സൈനീകർ വീരമൃത്യുയടഞ്ഞു.

    ഗുന്ദിബാഗ് വഗാസ് കമാൻഡോ, ആദിൽ അഹമ്മദ് തക്റൻവാല എന്നിങ്ങനെ അറിയപ്പെടുന്ന ആളാണ് ആക്രമണം നടത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയാണ് ഇയാളെന്നും റിപ്പോർട്ടുകളുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+