വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും, ഒഴിഞ്ഞ് രാഹുല്‍; റായ്ബറേലി നിലനിര്‍ത്തി
ന്യൂഡല്‍ഹി: വയനാട് മണ്ഡലം ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി. റായ്ബറേലിയാണ് അദ്ദേഹം നിലനിര്‍ത്തിയിരിക്കുന്നത്. പകരം നടക്കുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. വലിയ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് സുപ്രധാന പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.
റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ മണ്ഡലം എന്ന നിലയ്ക്കാണ് രാഹുല്‍ നിലനിര്‍ത്തിയത്. എന്നാല്‍ വോട്ടുകള്‍ക്കും അപ്പുറമുള്ള ബന്ധമാണ് തനിക്ക് വയനാടുമായിട്ടുള്ളതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്ക തന്നെ മത്സരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരം കൂടിയാണിത്.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് പ്രിയങ്കയ്ക്ക് താല്‍പര്യമില്ലായിരുന്നു. പ്രത്യേകിച്ച് ഗാന്ധി കുടുംബത്തില്‍ നിന്ന് രാഹുലും സോണിയയും പാര്‍ലമെന്റ് അംഗങ്ങളാണ്. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് മൂന്നാമതൊരാള്‍ കൂടി പാര്‍ലമെന്റില്‍ എത്തിയാല്‍ ബിജെപിക്ക് കുടുംബാധിപത്യം എന്ന പ്രചാരണത്തിന് സഹായിക്കുമെന്ന് പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നത്.
എന്നാല്‍ രാഹുലിന് വയനാടിനോടുള്ള പ്രത്യേക ബന്ധവും, തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചുവെന്നുള്ള പരാമര്‍ശവുമെല്ലാം പ്രിയങ്കയെ മത്സരത്തിന് ഇറങ്ങാന്‍ പ്രേരിപ്പിച്ച കാര്യങ്ങളാണ്. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദവും പ്രിയങ്കയ്ക്കുണ്ടായിരുന്നു.
കോണ്‍ഗ്രസ് അവരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഏത് മണ്ഡലമാണ് ഒഴിയേണ്ടതെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. നാളെയാണ് മണ്ഡലം ഒഴിയേണ്ട അവസാന തിയതി. പാര്‍ട്ടി ഒടുവില്‍ രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനോട് രാഹുലും യോജിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തോടും രാഹുലിനോടും അടുത്ത് നില്‍ക്കുന്ന മണ്ഡലമാണിത് റായ്ബറേലി. ഇവിടെ നിന്ന് രാഹുല്‍ പിന്‍മാറുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ടായി. രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നത് രാഷ്ട്രീയപരമായി പാര്‍ട്ടിക്കും നേട്ടമുണ്ടാക്കും.
വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ സ്വീകരിച്ചതിനാല്‍ അവരെ നിരാശരാക്കാന്‍ ഗാന്ധി കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. ഈ സാഹചര്യത്തില്‍ പ്രിയങ്ക വയനാട്ടില്‍ നിന്ന് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഞാനൊരു പെണ്ണാണ്, തീര്‍ച്ചയായും വയനാട്ടില്‍ നിന്ന് മത്സരിക്കാമെന്ന് പ്രിയങ്ക പറഞ്ഞുവെന്ന് ഖാര്‍ഗെ വ്യക്തമാക്കി. അമേഠി, റായ്ബറേലി അടക്കമുള്ള എല്ലാ മണ്ഡലത്തിലും ക കോണ്‍ഗ്രസിന്റെ വിജയത്തില്‍ ഖാര്‍ഗെ പ്രിയങ്ക ഗാന്ധി നന്ദി പറഞ്ഞു.
അതേസമയം രാഹുല്‍ വയനാട് സീറ്റ് ഒഴിയാനുള്ള തീരുമാനം കടുപ്പമേറിയതായിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. രാഹുലിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് പറഞ്ഞാണ് ഈ തീരുമാനം എടുപ്പിച്ചതെന്നും തമാശരൂപേണ ഖാര്‍ഗെ പറഞ്ഞു.












Click it and Unblock the Notifications