പ്രിയങ്ക രാഷ്ട്രീയത്തിന് അവധി കൊടുക്കുന്നു, പോകുന്നത് ഹിമാചലിലേക്ക്, 20 ദിവസം, അതിന് മുമ്പ്.....
ദില്ലി: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങി നില്‍ക്കുകയാണ് പ്രിയങ്ക ഗാന്ധി. എന്നാല്‍ രാഷ്ട്രീയ പോരാട്ടങ്ങളെ തല്ക്കാലം മാറ്റിവെച്ച് ഇടവേള എടുക്കാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക. യുപിയിലെ അങ്കക്കളരിയില്‍ നിന്ന് പോകുന്നത് ഹിമാചല്‍ പ്രദേശിലേക്കാണ്. ഇവിടെ ചരബ്രയില് മൂന്ന് നിലയുള്ള കോട്ടേജുണ്ട് പ്രിയങ്കയ്ക്കും കുടുംബത്തിനും. അതിസുരക്ഷാ മേഖലയാണ് ഇത്. തലസ്ഥാന നഗരിയായ ഷിംലയുടെ ഭാഗമാണ് ചരബ്ര. അടുത്ത മൂന്നാഴ്ച്ച പ്രിയങ്ക ഇവിടെ താമസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയാണ് ചരബ്ര.

ഓഗസ്റ്റ് പത്തിന് പ്രിയങ്ക ഹിമാചലില്‍ എത്തുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനോട് സന്ദര്‍ശനത്തിനുള്ള അനുമതി പ്രിയങ്ക തേടി കഴിഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് വഴിയാണ് സന്ദര്‍ശനാനുമതി തേടിയത്. തന്റെ ബംഗ്ലാവില്‍ താമസിക്കാനുള്ള അനുമതിയാണ് തേടിയത്. കോവിഡ് കാലമായതിനാല്‍ ഓരോ സംസ്ഥാനത്തേക്കും പ്രത്യേക അനുമതിയോടെ മാത്രമേ വരാനാവൂ. പ്രിയങ്കയും കുട്ടികളും ഒപ്പം ചില സുഹൃത്തുക്കളും ഉണ്ടാകും. മൊത്തം പത്തോ പതിനൊന്നോ പേരെയാണ് പ്രിയങ്കയുടെ പട്ടികയിലുള്ളത്.
Recommended Video
അതേസമയം ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും കൂടാതെ ഗാന്ധി കുടുംബത്തിലെ മറ്റാരെങ്കിലും ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പ്രിയങ്ക സംസ്ഥാനത്തെത്തിയാലും ചില നിബന്ധനകള്‍ പാലിക്കേണ്ടി വരും. ഹിമാചലിന് പുറത്തുള്ളവര്‍ക്ക് ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് ടെസ്റ്റ് നടത്തണം. അതിന് പുറമേ 14 ദിവസം ഹോം ക്വാറന്റൈനിലും കഴിയേണ്ടി വരും. ഇതെല്ലാം മുന്നില്‍ കണ്ടാണ് മൂന്നാഴ്ച്ചയുടെ അവധി പ്രിയങ്ക നല്‍കിയതെന്നാണ് സൂചന. കോവിഡ് ടെസ്റ്റുകള്‍ നടത്തി നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് മാത്രമേ സംസ്ഥാനത്തേക്ക് വരൂ എന്നാണ് പ്രിയങ്ക ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഹോം ക്വാറന്റൈനില്‍ കഴിയുമെന്നും, താമസം തന്റെ വീട്ടില്‍ മാത്രമായിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ദില്ലി, ഗുരുഗ്രാം, ബംഗളൂരു, നോയിഡ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് സുഹൃത്തുക്കള്‍. ഇവരെല്ലാം ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവര്‍ ആരെല്ലാമാണെന്ന് ഫോണ്‍ നമ്പര്‍ അടക്കം പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 വരെ ഷിംലയില്‍ ഇവര്‍ തുരും. കുട്ടികള്‍ക്കൊപ്പം കുറച്ച് സമയം ചെലവിടാനാണ് പ്രിയങ്ക ഇടവേള എടുക്കുന്നത്. ചരബ്ര ഷിംലയില്‍ നിന്ന് 14 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ പ്രദേശമാണ്. ഗാന്ധി കുടുംബത്തിന്റെ വേനല്‍കാല വസതിയിലാണ് പ്രിയങ്ക താമസിക്കുന്നത്.
-
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്












Click it and Unblock the Notifications