Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ വരവില്‍ കുലുങ്ങി മായാവതിയും അഖിലേഷും, നിയമസഭാ പോരാട്ടത്തിലേക്ക് വഴിതുറന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: സോന്‍ഭദ്രയിലെ പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക ഗാന്ധി ദില്ലിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണണമെന്ന പ്രിയങ്കയുടെ ദൃഢനിശ്ചയവും ഇതോടെ വിജയിച്ചിരിക്കുകയാണ്. അവര്‍ കുടുംബാംഗങ്ങളെ മുഴുവന്‍ കണ്ടിരിക്കുകയാണ്. അതേസമയം മടങ്ങുകയാണെങ്കിലും പ്രിയങ്ക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കാഹളം മുഴക്കിയാണ് സംസ്ഥാനം വിടാനൊരുങ്ങുന്നത്. ബിജെപിയേക്കാളേറെ ഇത് മറ്റുള്ളവരെയാണ് ഭയപ്പെടുത്തുന്നത്.

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പ്രിയങ്കയുടെ നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ആവേശം ഒരേസമയം ഉണ്ടാക്കിയെടുക്കാനും പ്രിയങ്കയ്ക്ക് സാധിച്ചിരിക്കുകയാണ്. യുപി രാഷ്ട്രീയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്താന്‍ എന്തെങ്കിലും അവസരമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അഖിലേഷ് യാദവ്. പക്ഷേ രാഷ്ട്രീയ നേട്ടം പ്രിയങ്കയാണ് സ്വന്തമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പുതിയൊരു തരംഗം ജനങ്ങളിലെത്തിക്കുന്നതിനും ഇത് സഹായകമാകും.

പ്രിയങ്ക തിരിച്ചുവരും

പ്രിയങ്ക തിരിച്ചുവരും

പ്രിയങ്ക സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കണ്ടാണ് യുപിയില്‍ നിന്ന് മടങ്ങിയത്. താന്‍ പൂര്‍വാധികം ശക്തിയോടെ മടങ്ങി വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് കോണ്‍ഗ്രസും കിട്ടിയ അവസരം ശക്തമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രിയങ്ക നിരവധി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നിവരെ പിന്തുണയ്ക്കുന്നവരുടെ പിന്തുണ കൂടി നേടിയിരിക്കുകയാണ്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗിക്ക് മുന്നില്‍ പുതിയൊരു ബദലായി അവതരിച്ചിരിക്കുകയാണ് പ്രിയങ്ക.

പുതിയൊരു പ്രതിപക്ഷം

പുതിയൊരു പ്രതിപക്ഷം

എസ്പി, ബിഎസ്പി എന്നിവരാണ് പ്രതിപക്ഷമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവര്‍ യുപിയിലെ നിര്‍ണായക വിഷയത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രിയങ്ക ഇവരെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. അതായത് യുപിയില്‍ പുതിയൊരു പ്രതിപക്ഷമായി പ്രിയങ്കയെ കോണ്‍ഗ്രസിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. 1977ല്‍ ഇന്ദിരാ ഗാന്ധിയുടെ ബെല്‍ച്ചി ഗ്രാമത്തിലെ സന്ദര്‍ശനവുമായി സാമ്യമുള്ളതാണ് പ്രിയങ്കയുടെ പുതിയ നീക്കങ്ങള്‍. അന്ന് ദളിതുകള്‍ കൈയ്യിലെടുത്താണ് പ്രിയങ്ക എതിരാളികളില്ലാത്ത നേതാവായി ഉയര്‍ന്നത്.

ലക്ഷ്യം ഹിന്ദി ഹൃദയഭൂമി

ലക്ഷ്യം ഹിന്ദി ഹൃദയഭൂമി

കോണ്‍ഗ്രസിനെ ഹിന്ദി ഹൃദയ ഭൂമിയില്‍ ശക്തമാക്കുക എന്ന ലക്ഷ്യമാണ് പ്രിയങ്ക ആരും പറയാതെ തന്നെ ഏറ്റെടുത്തിരിക്കുന്നത്. യുപി രാഷ്ട്രീയം മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ദളിതുകളെ മുസ്ലീങ്ങളെയും ആദിവാസികളെയും ഒപ്പം നിര്‍ത്താനുള്ള പ്രിയങ്ക മിഷന്‍ ഹിന്ദി ഹൃദയഭൂമി വിജയിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ വമ്പന്‍ തിരിച്ചുവരവൊരുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസിനെ ബിജെപി എഴുതി തള്ളിയതും ഗുണം ചെയ്യും.

രാഹുലിനെ കടത്തിവെട്ടും

രാഹുലിനെ കടത്തിവെട്ടും

തിരഞ്ഞെടുപ്പ് സമയത്ത് സജീവമാകുന്ന കോണ്‍ഗ്രസ് രീതികളെ അട്ടിമറിച്ചിരിക്കുകയാണ് പ്രിയങ്ക. ഇത് കോണ്‍ഗ്രസിന് ഒരിക്കലും പരിചയമില്ലാത്തതാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അപ്രത്യക്ഷനാവുന്ന രാഹുല്‍ ഗാന്ധിയുടെ രീതികളും പ്രിയങ്ക മാറ്റിയിരിക്കുകയാണ്. രാഹുലല്ല, താനാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വരാന്‍ പോകുന്നതെന്ന പ്രഖ്യാപനവും ഇതിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ നിന്ന് മടങ്ങി വീണ്ടും 2021ല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ പ്രിയങ്ക വലിയ പരാജയമായി മാറുമായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാണ് പ്രിയങ്ക നീക്കങ്ങള്‍ നടത്തിയത്.

ലക്ഷ്യം 203 സീറ്റുകള്‍

ലക്ഷ്യം 203 സീറ്റുകള്‍

സമാജ് വാദി പാര്‍ട്ടിയും മായാവതിയും ശരിക്കും പ്രിയങ്കയെ ഭയപ്പെടുന്നുണ്ട്. യുപി നിയമസഭയിലെ 203 സീറ്റുകളാണ് പ്രിയങ്കയുടെ ടാര്‍ഗറ്റ്. ഇത് സഭയിലെ ഭൂരിപക്ഷത്തിന് വേണ്ട നമ്പറുകളാണ്. ഇവിടെ സമാജ് വാദി പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ടി വരും. ഒരുപക്ഷേ പ്രിയങ്ക യുപിയുടെ മുഖ്യമന്ത്രിയാവുന്നതും വിദൂരമല്ല. താന്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത നേതാവാണെന്ന് പ്രിയങ്ക സോന്‍ഭദ്രയിലെ സമരത്തിലൂടെ വ്യക്തമായിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ വിശ്വാസ്യത വളരെ പ്രധാനമാണെന്ന് എസ്പിയും ബിഎസ്പിയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

പ്രിയങ്കയ്ക്ക് മുന്‍തൂക്കം

പ്രിയങ്കയ്ക്ക് മുന്‍തൂക്കം

സോന്‍ഭദ്ര സന്ദര്‍ശിക്കുന്ന ആദ്യ പ്രമുഖ നേതാവെന്ന നേട്ടവും പ്രിയങ്ക ഇതോടൊപ്പം സ്വന്തമാക്കി. അതേസമയം പ്രിയങ്കയെ പോലെ സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെയും തടഞ്ഞിരുന്നെങ്കിലും ഇവരൊന്നും ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയില്ല. അഖിലേഷും മായാവതിയും നേരിട്ട് സംഭവസ്ഥലത്തെത്താന്‍ നോക്കാതിരുന്നതും അവര്‍ക്ക് വലിയ തിരിച്ചടിയാവും. സംസ്ഥാനത്തെ എല്ലാ വിഷയങ്ങളും അപ്പപ്പോള്‍ അവരെ ട്വീറ്റുകളിലൂടെ ഉന്നയിക്കുന്നുണ്ട്. ഒരു പ്രതിപക്ഷമെന്ന നിലയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായിരിക്കുകയാണ് പ്രിയങ്ക. പക്ഷേ പ്രിയങ്കയെ ഇതുവരെ ബിജെപി ഗൗരവത്തോടെ കാണാത്തത് അവര്‍ക്ക് അപകടം തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ടാണ്. അത് എത്രത്തോളം ബിജെപിക്ക് ദോഷം ചെയ്യുമെന്നാണ് ഇനി അറിയാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+