Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്‌റുവിന്റെ അഞ്ചാം തലമുറ: പ്രിയങ്കയുടെ മകനും പാര്‍ലമെന്റില്‍

ദില്ലി: നഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനും പാര്‍ലമെന്റില്‍. പ്രിയങ്കാ ഗാന്ധിയുടെ മകന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചത് വാര്‍ത്തകളില്‍ ഇടം നേടി. 14 കാരനായ റൈഹാന്‍ വദ്ര കൂട്ടുകാര്‍ക്കൊപ്പമാണ് പാര്‍ലമെന്റ് സന്ദര്‍ശിച്ചത്.

ആദ്യമായി പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നതിന്റെ കൗതുകം സോണിയാ ഗാന്ധിയിുടെ കൊച്ചുമകന്റെ കണ്ണുകളിലുണ്ടായിരുന്നു. സഭയില്‍ മുത്തശ്ശിയെ കാണാന്‍ റൈഹാന് സാധിച്ചെങ്കിലും അമ്മാവനെ കണ്ടില്ല. രാഹുല്‍ ആ സമയത്ത് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നില്ല.

priyanka-gandhi-son

ലോക്‌സഭയുടെ സന്ദര്‍ശക ഗാലറിയിലാണ് റൈഹാന്‍ ഇരുന്നത്. സഭാ നടപടികളെല്ലാമിരുന്ന് വീക്ഷിച്ച റൈഹാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ചിട്ടാണ് മടങ്ങിയത്. നഹ്‌റുവിന്റെ അഞ്ചാം തലമുറയും പാര്‍ലമെന്റില്‍ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

റൈഹാനെ കൂടാതെ പ്രിയങ്കയ്ക്ക് ഒരു മകളുമുണ്ട്. മിറായ എന്നാണ് പേര്. ഈ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്മയ്ക്കും സഹോദരനും വേണ്ടി പ്രിയങ്ക പ്രചാരണ പരിപാടികള്‍ക്കിറങ്ങിയപ്പോള്‍ കൂടെ മക്കളെയും കൂട്ടിയിരുന്നു. ഉത്തരപ്രദേശിലെ അമേഠിയിലും റേബാര്‍ലിയിലുമാണ് മക്കള്‍ക്കൊപ്പം പ്രിയങ്ക പ്രചാരണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+