എവിടെ എഫ്‌ഐആര്‍? അതൊന്ന് കാണിക്കൂ..? ബ്രിജ് ഭൂഷണിനെതിരായ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രിയങ്കയും
ന്യൂദല്‍ഹി: കായിക താരങ്ങളോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്ന റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണം എന്നും കേസെടുക്കണം എന്നും ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജന്തര്‍ മന്ദറിലെ പ്രതിഷേധ സ്ഥലത്തെത്തിയാണ് പ്രിയങ്ക ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ബ്രിജ് ഭൂഷണെ പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അവര്‍ പറഞ്ഞു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ മുന്‍നിര വനിതാ ഗുസ്തി താരങ്ങളുമായി പ്രിയങ്ക ഗാന്ധി സംസാരിച്ചു. വെള്ളിയാഴ്ച ഫയല്‍ ചെയ്ത എഫ്ഐആറുകളുടെ പകര്‍പ്പുകള്‍ താരങ്ങള്‍ക്ക് കൈമാറണം എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'ഈ പെണ്‍കുട്ടികള്‍ മെഡലുകള്‍ നേടുമ്പോള്‍ അവര്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ് എന്ന് പറഞ്ഞ് എല്ലാവരും ട്വീറ്റ് ചെയ്യുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ തെരുവില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോള്‍ ആരും അത് കേള്‍ക്കുന്നില്ല. ബ്രിജ് ഭൂഷണിന് എതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ പകര്‍പ്പുകള്‍ സമരക്കാര്‍ക്കും നല്‍കണം എന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ന് സമരക്കാരെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. അതിനിടെ സമരസ്ഥലത്ത് ദല്‍ഹി പൊലീസ് വൈദ്യുതിയും റേഷന്‍ വിതരണവും വെട്ടിക്കുറച്ചതായി ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ ആരോപിച്ചു. സമരത്തെ തകര്‍ക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്നും ബജ്‌റംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
പ്രതിഷേധം നടക്കുന്ന സ്ഥലത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ആളുകളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പുനിയ ആരോപിച്ചു. ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ആണ് ബ്രിജ് ഭൂഷണിന് എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ഇന്നലെ ദല്‍ഹി പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ചയോളമായി ദേശീയ തലസ്ഥാനത്ത് ഒളിമ്പ്യന്‍മാരടക്കമുള്ള ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ രാപ്പകല്‍ പ്രതിഷേധത്തിലാണ്. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ അടക്കമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, കോണ്‍ഗ്രസ് തുടങ്ങി നിരവധി ബിജെപി ഇതര പ്രതിപക്ഷ കക്ഷികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications