എന്റെ ദൈവമേ, അവരുടെയെല്ലാം കാല്‍മുട്ടുകള്‍ കാണുന്നല്ലോ? ജീന്‍സ് വിവാദത്തില്‍ ട്രോളുമായി പ്രിയങ്ക!!
ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് വിവാദത്തില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കള്‍ ആര്‍എസ്എസിന്റെ കാക്കി വസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടായിരുന്നു പ്രിയങ്കയുടെ പരിഹാസം. എന്റെ ദൈവമേ അവരുടെ കാല്‍മുട്ടുകള്‍ അതാ പുറത്ത് കാണുന്നു എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രിയങ്ക ട്വീറ്റ് ചെയ്തത്. നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പിന്നിപ്പറഞ്ഞ ജീന്‍സുകള്‍ ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തെ മോശമാക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റിപ്പ്ഡ് ജീന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പല സെലിബ്രിറ്റികളും റിപ്പ്ഡ് ജീന്‍സ് ധരിച്ചിട്ടുള്ള ഫോട്ടോകള്‍ ട്വീറ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നിതിന്‍ ഗഡ്കരി, മോഹന്‍ ഭാഗവത് എന്നിവര്‍ കാക്കി ട്രൗസര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നത്. റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഏത് തരത്തിലുള്ള അന്തരീക്ഷമാണ് കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് തിരാത്ത് സിംഗ് റാവത്ത് ചോദിച്ചിരുന്നു. എന്‍ജിഒ നടത്തുന്ന സ്ത്രീ റിപ്പ്ഡ് ജീന്‍സ് ധരിച്ചത് കണ്ട് താന്‍ ഞെട്ടിപ്പോയി. ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്ന മാതൃകയില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇത്തരം സ്ത്രീകള്‍ വളര്‍ത്തുന്ന കുട്ടികള്‍ എങ്ങനെ മാതൃകയാവും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. നമ്മള്‍ എന്ത് കാണിക്കുന്നുവോ അതാണ് കുട്ടികളും പിന്തുടരുക. വീടുകളില്‍ ശരിയായ സംസ്‌കാരം കുട്ടികളെ നമ്മള്‍ പഠിപ്പിക്കണണം. ആ വ്യക്തി എത്ര ആധുനികമായി മാറിയാലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടില്ലെന്നും തിരാത് സിംഗ് റാവത്ത് പറഞ്ഞു. പാശ്ചാത്യ ലോകം നമ്മുടെ യോഗ പരിശീലിക്കുന്നു. അവര്‍ ശരീരം മൂടിവെക്കാന്‍ പഠിക്കുകയാണ്. എന്നാല്‍ നമ്മള്‍ നഗ്നതയിലേക്കാണ് പോകുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം
പക്ഷേ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് ഇത് വിലയിരുത്തപ്പെട്ടു. വലിയ വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്. റിപ്പ്ഡ് ജീന്‍സ് ട്വിറ്റര്‍ എന്ന ഹാഷ്ടാഗും ഇതിന് പിന്നാലെ ട്വിറ്ററില്‍ സജീവമായി. ട്രോളുകളും ചിത്രങ്ങളും ഇതിന് പിന്നാലെ നിറഞ്ഞു. ഇത്തരം മനോഭാവമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും ജയാ ബച്ചനെ പോലുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..












Click it and Unblock the Notifications