പ്രിയങ്ക ട്രബിള്‍ ഷൂട്ടറാവുന്നു, രാജസ്ഥാനില്‍ ഇറങ്ങിയേക്കും, പഞ്ചാബിലും ഛത്തീസ്ഗഡിലും പുതുമോഡല്‍
ദില്ലി: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ പ്രിയങ്ക ഗാന്ധി ഇറങ്ങുമെന്ന് സൂചന. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് എല്ലാ സ്ഥലത്തെയും സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസിലെ ആവശ്യം. ഇല്ലെങ്കില്‍ ജി23 വീണ്ടും ശക്തമാകുമെന്ന തോന്നല്‍ രാഹുല്‍ ഗാന്ധിക്കുണ്ട്. ടീം രാഹുലിനെ മൊത്തത്തില്‍ ഉപയോഗിക്കാനും തീരുമാനമുണ്ട്. അജയ് മാക്കന്‍ ശക്തമായി തന്നെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. രാജസ്ഥാനിലെ പ്രശ്‌നം പരിഹരിച്ചെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

പ്രിയങ്ക ട്രബിള്‍ ഷൂട്ടര്‍
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി അവര്‍ ട്രബിള്‍ ഷൂട്ടര്‍ റോളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും നവജോത് സിദ്ദുവിനെയും രാജസ്ഥാനിലെ ഹേമാറാം ചൗധരിയെയും പ്രിയങ്ക നേരിട്ട് വിളിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രിയങ്ക നിര്‍ദേശിച്ചത്. എല്ലാവരും ഇതിനോട് യോജിച്ചെങ്കിലും തല്‍ക്കാലം എതിരാളികളുടെ മുന്നില്‍ വഴങ്ങാനും താല്‍പര്യപ്പെടുന്നില്ല.

ഗെലോട്ട് വഴങ്ങില്ല
അശോക് ഗെലോട്ട് രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറല്ല. സച്ചിന് മുന്നില്‍ മുട്ട് മടക്കില്ലെന്നാണ് ഗെലോട്ടിന്റെ തീരുമാനം. അത് തന്നെയാണ് ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലും പഞ്ചാബില്‍ അമരീന്ദറിന്റെയും നിലപാട്. രാഷ്ട്രീയ നഷ്ടം സിദ്ദുവിന് ഇനി ഉണ്ടാവാന്‍ പറ്റില്ലെന്ന നിലപാടിലാണ്. ഇതില്‍ ഏറ്റവും പ്രശ്‌നക്കാരനും സിദ്ദുവാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പഞ്ചാബില്‍ രണ്ടാമനോ അമരീന്ദറിനോ തുല്യമോ ആയി മാറിയില്ലെങ്കില്‍ സിദ്ദുവിന് പിടിച്ച് നില്‍ക്കാനാവില്ല. അതിനുള്ള പോരാട്ടമാണ് ഇത്.

രാജസ്ഥാനില്‍ ട്വിസ്റ്റ്?
പ്രിയങ്ക ഇടപെട്ടെങ്കിലും ഗെലോട്ട് വേറൊരു മിഷനിലാണ്. പൈലറ്റ് ക്യാമ്പില്‍ നിന്നാണ് നേതാക്കളെ ഒപ്പം ചേര്‍ക്കാനാണ് ശ്രമം. ഗെലോട്ട് ചില നേതാക്കളെ പ്രത്യേകം കാണുന്നുണ്ട്. അവരുടെ മണ്ഡലങ്ങളിലേക്കായി പ്രത്യേക വികസന പ്രവര്‍ത്തനങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്. ഇന്ദ്രജ് ഗുജ്ജാര്‍ ഇതേ തുടര്‍ന്ന് ഗെലോട്ടിനെ വലിയ രീതിയില്‍ പുകഴ്ത്തിയിരുന്നു. എന്നാല്‍ ഇന്ദ്രജ് കളം മാറ്റിയെന്ന അഭ്യൂഹങ്ങള്‍ പിന്നാലെ പൈലറ്റിനൊപ്പമാണ് താനെന്നും, ഒരിക്കലും മാറില്ലെന്നും ഇയാള്‍ വ്യക്തമാക്കി. അണികള്‍ കൈയ്യൊഴിഞ്ഞാല്‍, പൈലറ്റ് രാജസ്ഥാനില്‍ അപ്രസക്തനാവും.

സച്ചിന്റെ തിരിച്ചടി
അഹമ്മദ് പട്ടേലിന്റെ മരണ ശേഷം രാജസ്ഥാനിലെ കമ്മിറ്റി പ്രവര്‍ത്തനരഹിതമാണ്. പക്ഷേ അജയ് മാക്കന്‍ പൈലറ്റ് അനുകൂല നിലപാടുകളാണ് എടുക്കുന്നത്. ഗെലോട്ടും മാക്കനും തമ്മിലുള്ള ശീതയുദ്ധത്തിനാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്. പൈലറ്റും ഗെലോട്ടും തമ്മിലുള്ള പോരും ഇതോടെ കനത്തു. ഗെലോട്ട് ക്യാമ്പ് രാജിവെച്ചവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലുമാണ്. അതേസമയം പ്രിയങ്കയുടെ നിലപാട് സച്ചിനൊപ്പമാണ്. ഗെലോട്ടിനുള്ള ഭയവും അത് തന്നെയാണ്. അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ അടക്കം ഗെലോട്ട് ഭരണത്തിലുണ്ട്. അതില്‍ രാഹുലും അതൃപ്തിയിലാണ്. സച്ചിന് ഗുണം ചെയ്യുന്നതും ഇക്കാര്യമാണ്.

ബാഗല്‍ സേഫാണ്
ടിഎസ് സിംഗ് ദേവ് മുഖ്യമന്ത്രി പദത്തിനായിട്ടാണ് ഛത്തീസ്ഗഡില്‍ കളത്തില്‍ ഇറങ്ങിയത്. രാഹുല്‍ ഇക്കാര്യം ഓഫര്‍ ചെയ്തിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ രാഹുല്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ബാഗല്‍ ഇതിന് മുന്നില്‍ വഴങ്ങില്ല. വേണ്ടി വന്നാല്‍ സിംഗ് ദേവിനെ പുറത്താക്കാന്‍ തന്നെയാണ് തീരുമാനം. അഞ്ചോ ആറോ എംഎല്‍എമാര്‍ മാത്രമാണഅ അദ്ദേഹത്തിനൊപ്പമുള്ളത്. അതുകൊണ്ട് ബാഗല്‍ സേഫാണ്. ബിജെപിക്ക് അട്ടിമറിക്ക് ഇവിടെ പ്രാപ്തിയില്ല.

പ്രിയങ്കയാണോ ഹൈക്കമാന്‍ഡ്
ഹൈക്കമാന്‍ഡ്് എന്നാല്‍ പ്രിയങ്കയാണ് എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നേരത്തെ രാഹുല്‍ വിദേശത്തേക്ക് പോയപ്പോഴും പ്രിയങ്കയായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ അഹമ്മദ് പട്ടേല്‍-മോട്ടിലാല്‍ വോറ രീതികള്‍ മിക്‌സ് ചെയ്താണ് പ്രിയങ്ക കാര്യങ്ങളെ പരിഹരിക്കുന്നത്. ഇത് എത്രത്തോളം ഗുണകരമാകുമെന്ന് വ്യക്തമല്ല. എന്തായാലും പ്രിയങ്കയുടെ നേതൃത്വത്തിന് കോണ്‍ഗ്രസിന് ഐകകണ്‌ഠേനയുള്ള സ്വീകാര്യതയുണ്ട്.

ഈ ഫോര്‍മുല ഗുണം ചെയ്യും
ദേശീയ തലത്തില്‍ ഇപ്പോള്‍ പ്രതിപക്ഷ നിരയിലൊരു നേതാവിന്റെ വിടവുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തിരിച്ചെത്തിയാല്‍ പ്രിയങ്കയ്ക്ക് സംഘടനാ തലത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ രണ്ട് നേതാക്കള്‍ തിയറി വലിയ രീതിയില്‍ വിജയിപ്പിക്കാന്‍ സാധിക്കും. വലിയ നേതാക്കളുടെ അഭാവം കോണ്‍ഗ്രസിലുള്ളതിനാല്‍ രാഹുലും പ്രിയങ്കയും തന്നെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഇറങ്ങേണ്ടി വരും. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ ഇവര്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കുകയാണ് പ്രധാനം. സംഘടനാ ചുമതല പ്രിയങ്ക ഏറ്റെടുക്കുകയും ചെയ്യാം.












Click it and Unblock the Notifications