Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക പാട്ടുംപാടി റായ്ബറേലി വിജയിക്കും, ഇത് സ്വന്തം സീറ്റ്, അദിതി സിംഗിന് കോണ്‍ഗ്രസിന്റെ മറുപടി

ദില്ലി: പ്രിയങ്ക ഗാന്ധിയെ സ്വന്തം കോട്ടയായ റായ്ബറേലിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച അദിതി സിംഗിന് മറുപടിയുമായി കോണ്‍ഗ്രസ്. പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദിതി വെല്ലുവിളിയേ അല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. വളരെ എ ളുപ്പത്തില്‍ തന്നെ ഈ സീറ്റ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം റായ്ബറേലിയിലെ മുന്‍ എംഎല്‍എയായിരുന്നു അദിതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുമുണ്ട്.

1

അദിതി സിംഗ് നേരത്തെ പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിക്കാനായി വെല്ലുവിളിച്ചിരുന്നു. റായ്ബറേലി ഇനിയൊരിക്കലും കോണ്‍ഗ്രസ് കോട്ടയാണെന്ന് പറയാനാവില്ലെന്ന് അദിതി സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് അധ്യ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ്. അത് എന്നും കോണ്‍ഗ്രസ് കോട്ട തന്നെയാണ് യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു. അദിതി സിംഗിന്റെ പിതാവ് അഖിലേഷ് കുമാര്‍ സിംഗാണ് ഇവിടെ നിന്ന് മുമ്പ് പലതവണ വിജയിച്ചത്. അഞ്ച് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

അഖിലേഷ് കുമാര്‍ സിംഗിന്റെ വിയോഗത്തിന് ശേഷമാണ് അദിതിക്ക് ഇവിടെ മത്സരിക്കുന്നത്. 90000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദിതി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. റായ്ബറേലി എന്ന് പറയുന്നത് ഗാന്ധി കുടുംബത്തിന് വീട് പോലെയാണ്. അവിടെയുള്ള നാട്ടുകാര്‍ അവര്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്. ഗാന്ധി കുടുംബവുമായി വൈകാരികമായും രാഷ്ട്രീയപരമായും റായ്ബറേലി ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും പ്രിയങ്കയാണ് നോക്കി. സോണിയ എപ്പോഴും ജയിക്കാറുമുണ്ടെന്നും അന്‍ഷു അവസ്തി വ്യക്തമാക്കി.

പ്രിയങ്കയ്ക്ക് റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ മത്സരിക്കും. മത്സരിക്കുകയാണെങ്കില്‍ അവര്‍ എതിരില്ലാതെ തന്നെ വിജയിക്കും. ആരൊക്കെ എന്തൊക്കെ പറയുന്നു എന്നതിലൊന്നും പ്രസക്തിയില്ല. ഗാന്ധി കുടുംബവും റായ്ബറേലിയും ഒന്നാണ്. അതിനിടയില്‍ ആര്‍ക്കും വരാനാവില്ലെന്നും അന്‍ഷു അവസ്തി പറഞ്ഞു. അതേസമയം താനും റായ്ബറേലിയിലെ വോട്ടര്‍മാരും തമ്മില്‍ വൈകാരിക ബന്ധമുണ്ടെന്നായിരുന്നു അദിതി സിംഗ് പറഞ്ഞിരുന്നത്. പിതാവ് മരിച്ച സമയത്ത് തനിക്കൊപ്പം ഉറച്ച് നിന്നത് റായ്ബറേലിയിലെ ജനങ്ങളാണ്. പിതാവിനെ എപ്പോഴും റായ്ബറേലിക്കാര്‍ വിജയിപ്പിച്ചത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണെന്നും അദിതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+