Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരാ ഗാന്ധിയുടെ ആന്റിയുടെ വീട് ഇനി പ്രിയങ്കയ്ക്ക്.... ലഖ്‌നൗവില്‍ പട നയിക്കാന്‍ കോണ്‍ഗ്രസ്!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കയ്ക്ക് വീടൊരുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയകരം. ഒടുവില്‍ പ്രിയങ്ക ഗാന്ധി സ്ഥിര താമസത്തിനായി ലഖ്‌നൗവിലേക്ക് മാറുകയാണ്. ഇന്ദിരാ ഗാന്ധിയുടെ അമ്മായിയുടെ വീടാണ് പ്രിയങ്ക ഏറ്റെടുക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും ഗാന്ധി കുടുംബത്തിന്റെ അടുത്ത ബന്ധുവുമായ ഷീലാ കൗളിന്റെ വസതിയാണ് ഇത്. പ്രിയങ്ക സ്ഥിരമായി ദില്ലിയില്‍ നിന്ന് വന്ന് പോകുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് സംസ്ഥാനത്ത് വീട് സജ്ജമാക്കിയത്.

1

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരന്റെ ഭാര്യയാണ് ഷീല കൗള്‍. ലഖ്‌നൗവിലെ ഗോഖലെ മാര്‍ഗിലാണ് ഇവരുടെ വസതദി. യുപി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് വെറും മൂന്ന് കിലോ മീറ്റര്‍ മാത്രം അകലെയാണ് ഇത്. അതേസമയം പൂര്‍ണ ശ്രദ്ധ ഉത്തര്‍പ്രദേശിലേക്ക് മാറുന്നു എന്നതിന്റെ സൂചന കൂടിയാണ് പ്രിയങ്ക നല്‍കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഒന്നിടവിടാതെ എല്ലാത്തിലും പ്രിയങ്ക പ്രതികരണം അറിയിക്കുന്നുണ്ട്.

ഉപതിരഞ്ഞെടുപ്പ് അടക്കം അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനായി മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രിയങ്ക സ്ഥിരമായി ട്വീറ്റ് ചെയ്യുന്നത് യുപിയിലെ പ്രശ്‌നങ്ങളാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഇനി പ്രിയങ്കയുടെ വീട് കേന്ദ്രീകരിച്ചായിരിക്കും നടക്കും. നേരത്തെ ഗാന്ധി ജയന്തി മാര്‍ച്ചിനായി ലഖ്‌നൗവിലെത്തിയപ്പോള്‍ പ്രിയങ്ക ഈ വസതിയിലായിരുന്നു താമസിച്ചത്.

അതേസമയം നിലവില്‍ ഈ വീട് ഒഴിഞ്ഞു കിടക്കുകയാണ്. കൗള്‍ കുടുംബത്തിലെ ആരും ഈ വീട് ഉപയോഗിക്കുന്നില്ല. ലഖ്‌നൗവില്‍ സ്ഥിരമായി ഒരു താമസം ശരിയായാല്‍ യുപിയില്‍ സമയം കൂടുതല്‍ ചെലവഴിക്കാനാവുമെന്ന് പ്രിയങ്ക നേതാക്കളോട് പറഞ്ഞിരുന്നു. പ്രിയങ്കയുടെ സുരക്ഷാ സംഘം ഇവിടത്തെ സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുന്നുണ്ട്. എസ്പിജിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ പ്രിയങ്ക ഇവിടെ താമസിക്കുന്ന കാര്യത്തില്‍ ഉറപ്പ് വരുത്താനാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+