യുപിയില്‍ ഗാന്ധിയെ ചെറുക്കാന്‍ ശാസ്ത്രി?
ലഖ്‌നൊ: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു പിയിലെ ഫുല്‍പൂര്‍ ഒരു ക്ലാസിക് പോരാട്ടത്തിന് വേദിയായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫുല്‍പൂരില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുക ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാര്‍ഥ് നാഥ് സിംഗ് ആയിരിക്കും എന്നായിരിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് പ്രധാനവ്യക്തിത്വങ്ങളായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ചെറുമകളും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകനും കൊമ്പുകോര്‍ത്താല്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കും എന്നത് കണ്ടു തന്നെ അറിയണം.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ നിലയ്ക്ക് നിര്‍ത്താന്‍ രാഹുല്‍ പോര പ്രിയങ്ക തന്നെ വരണം എന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രചാരണ പരിപാടികള്‍ക്ക് മാത്രമല്ല, ഫുല്‍പൂരില്‍ പ്രിയങ്കയെ മത്സരിപ്പിക്കണം എന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ നേരിടാന്‍ പേരും പെരുമയുമുള്ള ശാസ്ത്രി കുടുംബത്തില്‍ നിന്നും ബി ജെ പി ഒരാളെ കണ്ടെത്തുന്നത്.

ഫുല്‍പൂരില്‍ നിന്നും പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് അലഹബാദ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രമേയം പാസാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുത്തത്. രാഹുല്‍ ഗാന്ധിയായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക എന്ന് പാര്‍ട്ടി നേതൃത്വം അനൗദ്യോഗികമായെങ്കിലും പ്രഖ്യാപിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ മത്സരരംഗത്തക്ക് പ്രിയങ്ക കടന്നുവരുമോ എന്നതും സംശയമാണ്.
മാത്രമല്ല, ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ പേരിലുള്ള അഴിമതിയാരോപണങ്ങള്‍ പ്രിയങ്കയെ മത്സരിപ്പിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെയും പിന്നോട്ടു വലിക്കുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകളായ സുമന്‍ സിംഗിന്റെ മകനാണ് സിദ്ധാര്‍ഥ് നാഥ് സിംഗ്. മുന്‍ ബി ജെ പി നേതാവായ സുനില്‍ ശാസ്ത്രിയുടെയും കോണ്‍ഗ്രസ് നേതാവായ ്‌നില്‍ ശാസ്ത്രിയുടെയും മരുമകനാണ് സിദ്ധാര്‍ഥ് നാഥ് സിംഗ്.












Click it and Unblock the Notifications