'കൃത്യമായ രേഖകൾ ഹാജരാക്കണം'; വോട്ട് ക്രമക്കേട് ആരോപണത്തിൽ രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: കർണാടകയിലെ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കൃത്യമായ രേഖകൾ ഹാജരാക്കണം എന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷൻ പുറത്തുവിട്ട രേഖയല്ല രാഹുൽ കാണിച്ചതെന്നും നോട്ടീസിൽ പറയുന്നു. സത്യവാങ്മൂലത്തോടൊപ്പം രേഖകളും നൽകാനാണ് നിർദ്ദേശം.
കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർ രണ്ടുതവണ വോട്ട് ചെയ്‌തുവെന്ന തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകൾ സമർപ്പിക്കണമെന്നാണ് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കോൺഗ്രസ് നേതാവിന് നൽകിയിരിക്കുന്ന കത്തിൽ പറയുന്നത്. കത്തിൽ രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് കമ്മീഷൻ പരാമർശിച്ചു.

ചില രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റയാണെന്നും അതിലെ ഒരു വോട്ടർ ശകുൻ റാണി പോളിംഗ് ഓഫീസർ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ രണ്ടുതവണ വോട്ട് ചെയ്‌തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്ത് ഓഫീസറാണ് അവിടെ ടിക്ക് ചെയ്‌തതെന്നും രാഹുൽ തന്റെ അവതരണത്തിൽ പറഞ്ഞതായി കത്തിൽ കമ്മീഷൻ വ്യക്തമാക്കുന്നു.
ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ അല്ലെങ്കിൽ കൃത്യമായ രേഖകൾ ഹാജരാക്കാനാണ് രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിൽ ശകുൻ റാണി ഒരു തവണ മാത്രമേ വോട്ട് ചെയ്‌തിട്ടുള്ളൂ എന്ന് പറഞ്ഞതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി കാണിച്ച ടിക്ക് ചെയ്‌ത രേഖ പോളിംഗ് ഓഫീസറുടെ അവകാശവാദത്തിന് വിരുദ്ധമായി നൽകിയിട്ടില്ലെന്നും കമ്മീഷൻ പറയുന്നു.
'ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്‌തിട്ടുണ്ടെന്ന് നിങ്ങൾ നിഗമനത്തിലെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള പ്രസക്തമായ രേഖകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു, അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിയും' എന്നായിരുന്നു കമ്മീഷൻ കത്തിൽ പറഞ്ഞത്.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. പല മണ്ഡലങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. കർണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ വ്യാജമാണ് എന്നാണ് ആരോപിച്ചത്.
ആരോപണവുമായി തേജസ്വി യാദവ്
ബിഹാറിലും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തർക്കം മുറുകുകയാണ്. ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ആരോപണം. പത്ര സമ്മേളനം നടത്തിയാണ് തേജസ്വി ആരോപണം ഉന്നയിച്ചത്. ബാങ്കിപുര്‍ മണ്ഡലത്തിലെ പട്ടികയില്‍ സിൻഹയ്ക്ക് 60 വയസും ലക്ഷിസരായ് മണ്ഡലത്തിലെ പട്ടികയില്‍ 57ഉം ആണ് പ്രായം കാണിക്കുന്നതെന്നും തെളിവുകൾ സഹിതം തേജസ്വി ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി വിജയ് കുമാർ സിൻഹ തന്നെ രംഗത്ത് വന്നിരുന്നു. തേജസ്വി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലുള്ള തന്റെ പേര് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നുവെന്നാണ് സിൻഹയുടെ മറുപടി. വ്യാജ വിവരങ്ങളാണ് തേജസ്വി പറയുന്നതെന്നും തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും സിൻഹ പറഞ്ഞിരുന്നു.
നേരത്തെ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി തേജസ്വി യാദവ് രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിൽ പറയുന്ന വോട്ടര്‍ ഐഡി കാര്‍ഡ് തങ്ങള്‍ അനുവദിച്ചതല്ലെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും കാട്ടി തേജസ്വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതോടെ രംഗം കൊഴുത്തു. ഇതിന് പിന്നാലെയാണ് വിജയ് കുമാർ സിൻഹയുടെ ഇരട്ട വോട്ട് എന്ന ആരോപണവുമായി തേജസ്വി എത്തിയത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications