സിന്ധ്യ മുതല്‍ അനില്‍ ആന്റണി വരെ; നേതാക്കള്‍ മാത്രമല്ല മക്കള്‍ക്കും പ്രിയം ബിജെപി!!
ദില്ലി: ഞങ്ങള്‍ കുടുംബാധിപത്യ പാര്‍ട്ടിയല്ല എന്നാണ് ബിജെപിയുടെ വാദം. പക്ഷേ പ്രമുഖ നേതാക്കള്‍ മുതല്‍ അവരുടെ മക്കള്‍ വരെ ബിജെപിയില്‍ ചേര്‍ന്നിരുന്നു എന്നാണ് കണക്കുകള്‍ നോക്കുമ്പോള്‍ വ്യക്തമാകുന്നത്. അതില്‍ ആരൊക്കെയാണ് പ്രമുഖര്‍ എന്ന നോക്കാം. ഏകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്ന ഏറ്റവും പുതിയ നേതാവ്.
കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. യുപിയിലും, മധ്യപ്രദേശിലുമെല്ലാം പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടതിലുണ്ട്. പലരും കോണ്‍ഗ്രസ് സര്‍ക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്തിയാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ പ്രമുഖരില്‍ മുമ്പന്‍
കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാക്കളുടെ മക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. മുന്‍ കേന്ദ്ര മന്ത്രി മാധവ് റാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. കോണ്‍ഗ്രസില്‍ കേന്ദ്ര മന്ത്രി സ്ഥാനവും, മധ്യപ്രദേശില്‍ മന്ത്രിസ്ഥാനവുമെല്ലാം അദ്ദേഹം വഹിച്ചിരുന്നു. എന്നാല്‍ കമല്‍നാഥുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയായിരുന്നു. അതോടൊപ്പം മധ്യപ്രദേശ് സര്‍ക്കാര്‍ കൂടിയാണ് നിലത്ത് വീണത്. ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചര്‍ച്ചയായ കൂറുമാറ്റമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേത്.
യുപിയിലെ ബ്രാഹ്മണ മുഖമായ ജിതിന്
പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തന്, രാഹുല്‍ ഗാന്ധിയുടെ പ്രിയപ്പെട്ടവന് അങ്ങനെ ധാരാളം വിശേഷണങ്ങളുണ്ടായിരുന്നു ജിതിന് പ്രസാദയ്ക്ക്. പക്ഷേ യുപിയില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞതോടെ തന്നെ ജിതിന്റെയും താളം തെറ്റി തുടങ്ങിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്.
യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിട്ടായിരുന്നു ജിതിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് വന്‍ വളര്‍ച്ചയായിരുന്നു. 2004ല്‍ ആദ്യ ജയം വരെ സ്വന്തമാക്കിയിരുന്നു. 2021ലാണ് ബിജെപിയില്‍ അദ്ദേഹം ചേരുന്നത്. വലിയ വിവാദമായിരുന്നു ഇത്. ബിജെപി യുപിയിലെ ബ്രാഹ്മണ മുഖമായിട്ടായിരുന്നു ജിതിന് പ്രസാദയെ കണ്ടത്.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
അമരീന്ദറിന്റെ ചാട്ടം
അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക് പോയെങ്കിലും അദ്ദേഹത്തിന്റെ പിതാവ് കോണ്‍ഗ്രസ് നേതാവായിരുന്നില്ല. പക്ഷേ പട്യാലയിലെ മഹാരാജാവായിരുന്നു അമരീന്ദറിന്റെ പിതാവ്. യാദവീന്ദ്ര സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കോണ്‍ഗ്രസിനെ പഞ്ചാബില്‍ തിരികെ ഭരണത്തില്‍ എത്തിക്കുന്നതില്‍ അമരീന്ദര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ശിരോമണി അകാലിദളിനോട് പൊരുതി നിന്ന ഏക കോണ്‍ഗ്രസ് നേതാവും അദ്ദേഹമായിരുന്നു. കോണ്‍ഗ്രസ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന അമീന്ദറാണ് ഒടുവില്‍ പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്.
ഇവരും പ്രമുഖ നേതാക്കള്‍
ചില പ്രമുഖ നേതാക്കളും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നവരില്‍ വരും. പഞ്ചാബില്‍ നിന്നുള്ള ജെയ് വീര്‍ ഷെര്ഗില്ലാണ് ഇതില്‍ പ്രമുഖന്. ഹര്‍ഷ് മഹാജന്, മോഹന്‍സിംഗ് രത്താവ, ലിംഗരാജു, സച്ചിദാനന്ദ എന്നിവരെല്ലാം ആ ലിസ്റ്റില്‍ വരുന്നവരാണ്. മുഹമ്മദ് ഖയൂം മിര്‍, മാരി ശശിധര്‍ റെഡ്ഡി എന്നിവരെല്ലാം കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബിജെപിയില്‍ എത്തിയവരാണ്. ഗുജറാത്തിലും നിരവധി പേര് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയിരുന്നു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications