റേപ്പ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്ന ഡിയോഡറന്റ് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവ്
ന്യൂദല്‍ഹി: വിവാദമായ ഡിയോഡറന്റ് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് നടപടി. പരസ്യം റേപ്പ് കള്‍ച്ചറിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രസ്തുത പരസ്യത്തില്‍ ബ്രോഡ്കാസ്റ്റിംഗ് ചട്ടത്തിന്റെ ലംഘനമുണ്ടായോ എന്ന് അന്വേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
പ്രശസ്തമായ ഡിയോഡറന്റ് നിര്‍മ്മാതാക്കളായ ലെയറിന്റെ റേപ്പ് കള്‍ച്ചറിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണ് വിവാദത്തില്‍പ്പെട്ടത്. തുടര്‍ച്ചയായി റേപ്പ് കള്‍ച്ചര്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ ചെയ്ത് ഡിയോഡറന്റ് കമ്പനി നേരത്തെ തന്നെ വിവാദത്തിലായിരുന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയും അവരെ കമന്റ് അടിക്കുന്ന നാല് ചെറുപ്പക്കാരുമാണ് പരസ്യത്തിലുള്ളത്.

ലെയേഴ്‌സ് ഷോട്ട് എന്ന ബോഡി സ്‌പ്രേ ബ്രാന്‍ഡിന്റേതാണ് പരസ്യം. പെണ്‍കുട്ടിയെ നോക്കി ചെറുപ്പക്കാര്‍ അശ്ലീല പരാമര്‍ശം നടത്തുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. 'നമ്മള്‍ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ' എന്നുപറയുന്നതും, സാധനങ്ങള്‍ നോക്കാനായി കുനിഞ്ഞ പെണ്‍കുട്ടിയുടെ പിറകില്‍ നിന്ന് 'ഷോട്ട് ആരെടുക്കും' എന്ന് ചോദിക്കുന്നതും ആണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്.
ഈ രംഗം ആണ് വലിയ വിവാദത്തിന് തിരി കൊളുത്തിയത്. പരസ്യത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ലെയര്‍ കമ്പനി ഇത്തരത്തില്‍ മുന്‍പും അശ്ലീലമായ പരമാര്‍ശങ്ങളടങ്ങിയ പരസ്യം ഇറക്കിയിരുന്നു. ഇണകളുടെ കിടപ്പറയിലേക്ക് കടന്നുചെല്ലുന്ന നാല് യുവാക്കള്‍ നടത്തുന്ന അശ്ലീല പരാമര്‍ശമാണ് പഴയ പരസ്യത്തിന്റെ ഇതിവൃത്തം. ഒരു മുറിയില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇരിക്കുമ്പോള്‍ പെട്ടെന്ന് അവന്റെ സുഹൃത്തുക്കള്‍ വാതില്‍ തുറന്ന് അകത്തേയ്ക്ക് വരുന്നു.
എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍
അതിലൊരാള്‍ 'ഹേയ് ബ്രോ നീ ഷോട്ട് അടിച്ചോ?' എന്ന് കിടക്കയിലിരിക്കുന്ന ആണ്‍കുട്ടിയോട് ചോദിക്കുന്നു. 'അതെ ഞാന്‍ ചെയ്തു' എന്ന് അവന്‍ മറുപടിയും നല്‍കുന്നു. 'ഇനി ഞങ്ങളുടെ ഊഴമാണ്' എന്ന് പറഞ്ഞുകൊണ്ട് ആണ്‍കുട്ടികളെല്ലാം മുറിയിലേയ്ക്ക് കടക്കുന്നു. പെണ്‍കുട്ടി പരിഭ്രമത്തോടെ അവരെയെല്ലാം നോക്കുന്നത്തിനിടെ മുറിയിലുണ്ടായിരുന്ന ബോഡി സ്േ്രപ അവരെടുക്കുന്നതായിരുന്നു ഈ പരസ്യത്തിന്റെ ഉള്ളടക്കം. ഇതിനെതിരേയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.












Click it and Unblock the Notifications