Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ സംരംഭങ്ങൾക്ക് പ്രോത്സാഹനം; കേരളത്തിൽ നിന്ന് കുടുംബ ശ്രീ ചിരട്ടവിളക്ക് വാങ്ങി മോദി

ദില്ലി; വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ വനിതാ സ്വയം സഹായ സംഘങ്ങളിൽ നിന്നും സംരംഭകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംരംഭകർക്കും ആത്മനിർഭർ ഭാരതത്തിനും പ്രചോദനം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

modi

"ആത്മനിർഭർ‌ ആകാനുള്ള ഇന്ത്യയുടെ യാത്രയിൽ സ്ത്രീകൾ‌ പ്രധാന പങ്കാണ് വഹിക്കുന്നത്. അന്താരാഷ്ട്ര വനിതാദിനത്തിൽ, സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.ഇന്ന്, വനിതാ സംരംഭകത്വം, സർഗ്ഗാത്മകത, ഇന്ത്യയുടെ പാരമ്പര്യ സംസ്കാരം എന്നിവ ആഘോഷിക്കുന്ന ചില ഉൽപ്പന്നങ്ങൾ ഞാൻ വാങ്ങി, #നാരീശക്തി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സംരഭങ്ങളിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങളുടെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് ക്ലാസിക് പാം ക്രാഫ്റ്റ് നിലവിളക്ക് മോദി വാങ്ങിയത്.കേരളത്തിലെ സ്ത്രീകൾ ചിരട്ട കൊണ്ട് നിർമ്മിച്ച നിലവിളക്ക് ഏറ്റു വാങ്ങാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു . പ്രാദേശിക കരകൗശല വിദ്യകളെയും ഉത്പന്നങ്ങളെയും നമ്മുടെ നാരീ ശക്‌തി സംരക്ഷിക്കുകയും ജനപ്രിയമാക്കുകയും ചെയ്യുന്നത് പ്രശംസനീയമാണ് - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ കരകൗശലത്തൊഴിലാളികൾ നിർമ്മിച്ച കൈ എംബ്രോയിഡറി ഷാൾ.,കരകൗശല ഗോണ്ട് പേപ്പർ പെയിന്റിംഗ് നാഗാലാൻഡിൽ നിന്നുള്ള പരമ്പരാഗത ഷാൾ ,ഖാദി കോട്ടൺ മധുബനി പെയിന്റഡ് സ്റ്റോൾ,പശ്ചിമ ബംഗാളിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച ജ്യൂട്ട് ഫയൽ ഫോൾഡർ,അസമിലെ കകതിപപുങ് ഡവലപ്‌മെന്റ് ബ്ലോക്കിലെ സ്വാശ്രയ ഗ്രൂപ്പുകൾ നിർമ്മിച്ച ഗാമുസ എന്നിവയാണ് മോദി വാങ്ങിയ മറ്റ് ഉത്പന്നങ്ങൾ.

കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    E Sreedharan is remove and Sanju Samson is the new election icon

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+