ബിജെപി സർക്കാർ കർഷകരെ വഞ്ചിച്ചു'; ഹരിയാണയിൽ മുൻ ജെജെപി നേതാവ് കോൺഗ്രസിലേക്ക്
പഞ്ചാബ്; കേന്ദ്രസർക്കാരിന്റെ വിവാദമായ 3 കാർഷിക നിയമങ്ങൾ ബിജെപിക്ക് കനത്ത നഷ്ടമാണ് സമ്മാനിച്ചത്. കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേർ പാർട്ടി വിട്ടു. ഏറെ വർഷം നീണ്ട് നിന്ന ബന്ധം സഖ്യകക്ഷിയായ അകാലിദൾ ഉപേക്ഷിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ഇപ്പോൾ പഞ്ചാബിൽ തനിച്ച് മത്സരിക്കാനൊരുങ്ങുകയാണ് അകാലിദൾ.2022 ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷക പ്രതിഷേധങ്ങളുടെ ചൂട് ബിജെപി അറിയുമെന്ന വെല്ലുവിളിയും കർഷകർ ഉയർത്തുന്നു.
അതിനിടെ കർഷക നിയമങ്ങൾക്കെതിരെ എൻഡിഎ സർക്കാരിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്ന ഹരിയാനയിലും നിയമത്തെ ചൊല്ലിയുള്ള അമർഷം കെട്ടടങ്ങിയിട്ടില്ല.ഏറ്റവും ഒടുവിലായി നിമയത്തിൽ പ്രതിഷേധിച്ച് സഖ്യകക്ഷി നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കർഷക പ്രതിഷേധം കൊടുമ്പിരിക്കൊണ്ട സംസ്ഥാനമായിരുന്നു ഹരിയാണ. ഇപ്പോഴും സംസ്ഥാനത്ത് കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുന്നുണ്ട്.നിലവിൽ സംസ്ഥാനം ഭരിക്കുന്നത് ബിജെപി-
ജൻനായക് ജൻത പാർട്ടി സഖ്യമാണ്. നിയമങ്ങളിൽ പ്രതിഷേധിച്ച് മനോഹർ ലാൽ ഖട്ടർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ജെജെപിയിൽ ശക്തമാണ്.

അകാലിദളിനെ പോലെ തന്നെ കർഷകരുമായി ഏറെ ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് ജെജെപി. പാർട്ടി തലവൻ ദുഷ്യന്ത് ചൗട്ടാലയാണ് സർക്കാരിൽ ഉപമുഖ്യമന്ത്രി. ഹരിയാനയിലെ ഏറ്റവും വലിയ കര്‍ഷക നേതാവായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ കൊച്ചുമകനാണ് ചൗട്ടാല. അതുകൊണ്ട് തന്നെ കർഷകരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുതെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ ആവശ്യം.എന്നാൽ സഖ്യം തുടരാൻ തന്നെയായിരുന്നു നേതൃത്വത്തിന്റെ തിരുമാനം. അതേസമയം കർഷകർക്കൊപ്പം നിൽക്കാൻ തയ്യാറാകാത്ത നേതൃത്വത്തിന്റെ നടപടിയിൽ വിവിധ കോണുകളിൽ നിന്ന് ഇപ്പോഴും രോഷം ശക്തമാണ്.അതിനിടെയാണ് പാർട്ടിയിൽ നിന്നുള്ള രാജി.

മുൻ കർണാൽ ജില്ല അധ്യക്ഷനായ ഇന്ദ്രജിത്ത് സിംഗ് ഗൊരായ ആണ് പാർട്ടി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്നത്. അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ കുമാരി സെൽജ നേതാവിനേയും അണികളേയും സ്വാഗതം ചെയ്തു. കോൺഗ്രസിൽ ഗോരായയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും അർഹമായ ബഹുമാനം നൽകുമെന്ന് സെൽജ പറഞ്ഞു.

ഭരണ സഖ്യത്തിലെ നേതാക്കൾ മറ്റ് പാർട്ടികളിൽ ചേരുന്നു. സർക്കാരിന് മേൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കാൻ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തന്നെ വ്യക്തമായ തെളിവാണെന്ന് സെൽജ പറഞ്ഞു. കോൺഗ്രസിൽ ഗോരായ വിശ്വാസം കാണിച്ചു.സാധാരണക്കാർക്കും പാവങ്ങൾക്കും കർഷകർക്കുമായുള്ള പോരാട്ടത്തിൽ പാർട്ടിക്ക് ശക്തി നൽകാൻ ഇത് സഹായിക്കും, അവർ കൂട്ടിച്ചേർത്തു.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ കേന്ദ്രത്തെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളെയും സെൽജ രൂക്ഷമായി വിമർശിച്ചു. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനാണ് കേന്ദ്രസർക്കാർ നിയമങ്ങൾ കൊണ്ടുവന്നതെന്ന് സെൽജ കുറ്റപ്പെടുത്തി.
Recommended Video

കഴിഞ്ഞ ഏഴ് മാസമായി കർഷിക നിയമങ്ങൾക്കെതിരായി ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, മറ്റ് ഭരണകക്ഷി മന്ത്രിമാർ എന്നിവരുടെ പരിപാടികളിൽ എല്ലാം നേതാക്കൾ കർഷകരുടെ പ്രതിഷേധ ചൂട് അറിഞ്ഞിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ പല ഇടങ്ങളിലും നേതാക്കൾ പരിപാടി മാറ്റിവെച്ച സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. കർഷക പ്രതിഷേധം ഭയന്ന് സ്വാതന്ത്ര്യ ദിനത്തിൽ ഭരണകക്ഷി നേതാക്കൾ വിവിധ ജില്ലകളിൽ പതാക ഉയർത്താൻ പോലും വരാത്ത സാഹചര്യം ഉണ്ടായിരുന്നു. സിംഘു ,തിക്രി അതിർത്തികളിലെ സമരവേദികളിലേക്ക് കർഷകർ കൂടുതായി പോയ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സംഘടപ്പിച്ച പരിപാടികളിൽ നിന്നായിരുന്നു നേതാക്കൾ വിട്ടു നിന്നത്.












Click it and Unblock the Notifications