Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പയുടെ മണ്ഡലമായ ശിഖരിപുരയില്‍ പ്രതിഷേധം, രാജി വെച്ചതിന് പിന്നാലെ അടച്ചുപൂട്ടല്‍

ബെംഗളൂരൂ: കര്‍ണാടകത്തില്‍ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രശ്‌നങ്ങള്‍. അദ്ദേഹത്തിന്റെ മണ്ഡലമായ ശിഖരിപുരയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. മണ്ഡലം പ്രതിഷേധ സൂചകമായി അടച്ച് പൂട്ടിയിരിക്കുകയാണ്. യെഡിയൂരപ്പയുടെ അനുയായികള്‍ പല കടകളും മണ്ഡലത്തില്‍ അടച്ച് പൂട്ടിച്ചു. ഏഴ് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട് യെഡിയൂരപ്പ. പടിയിറങ്ങിയ മുഖ്യമന്ത്രിയോട് അനുതാപം പ്രകടിപ്പിച്ചാണ് പല വ്യാപാരികളും കടകള്‍ പൂട്ടിയത്.

1

യെഡിയൂരപ്പയ്ക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ച് ഉച്ചയോടെ തന്നെ വ്യാപാരികള്‍ കടകളൊക്കെ പൂട്ടിയിരുന്നു. ബിജെപി അനുയായികള്‍ നഗരത്തില്‍ വലിയ പ്രകടനം നടത്തുകയും ചെയ്തു. യെഡിയൂരപ്പയുടെ കട്ടൗട്ടുകള്‍ ഉയര്‍ത്തി കാണിച്ചായിരുന്നു പ്രതിഷേധം. യെഡിയൂരപ്പയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. കാലാവധി പൂര്‍ത്തിയാക്കാതെ യെഡിയൂരപ്പയെ രാജിവെപ്പിച്ചതിനെതിരെ ബിജെപി നേതാക്കള്‍ക്കെതിരെ പരസ്യമായി ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംഎല്‍എമാരില്‍ തന്നെ ഇഷ്ടപ്പെടാത്തവരുണ്ടെന്ന് നേരത്തെ യെഡിയൂരപ്പ പറഞ്ഞിരുന്നു.

അതേസമയം യെഡിയൂരപ്പയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. കേന്ദ്ര നേതൃത്വം ബെംഗളൂരുവിലേക്ക് നിരീക്ഷകരെ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരാണ് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുക. കാവല്‍ മുഖ്യമന്ത്രിയായി യെഡിയൂരപ്പ അതുവരെ തുടരും. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഇന്ന് രാത്രി തന്നെ ബെംഗളൂരുവിലെത്തും. യെഡിയൂരപ്പയ്ക്ക് പകരക്കാരനായി കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ് സന്തോഷ്.

Recommended Video

cmsvideo
    Who is B. S. Yediyurappa

    കര്‍ണാടക മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ വരണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഉപമുഖ്യമന്ത്രിമാര്‍ അടക്കം മാറുമെന്നാണ് സൂചന. മുതിര്‍ന്ന മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമാകും. മൂന്ന് ഉപമുഖ്യമന്ത്രിമാരാണ് കര്‍ണാടകത്തില്‍ ഉള്ളത്. ഇതില്‍ രണ്ട് പേരെങ്കിലും പുറത്താവുമെന്നാണ് സൂചന. എസ്ടി വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ഉപമുഖ്യമന്ത്രിയാവാനാണ് സാധ്യത. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് കേന്ദ്ര നിരീക്ഷനായി കര്‍ണാടകത്തില്‍ എത്തുമെന്നാണ് സൂചന. ഒപ്പം ധര്‍മേന്ദ്ര പ്രധാനും ഉണ്ടാവും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+