കർഷക സമരം ശക്തമാക്കാൻ സംഘനടകൾ: വർഷകാല സമ്മേളനത്തിൽ പാർലമെന്റിന് പുറത്തേക്ക് വ്യാപിപ്പിക്കും
ദില്ലി: കാർഷിക നിയമങ്ങൾക്കെതികായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കാനിരിക്കെ പാർലമെന്റ് ചേരുന്ന ദിവസങ്ങളിൽ പാർലമെന്റിന് പുറത്ത് സമരം ചെയ്യുമെന്നാണ് കർഷകരുടെ പ്രഖ്യാപനം. ഞായറാഴ്ച സംയുക്ത കിസാൻ മോർച്ചയുടെ അംഗങ്ങൾ സിംഘു അതിർത്തിയിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കാമെന്ന നിർദേശവും യോഗത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ജൂലൈ 19 മുതൽ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. പാർലമെന്റ് ചേരുന്ന എല്ലാ ദിവസങ്ങളിലും പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 17ന് മുന്നറിയിപ്പ് നൽകുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ എല്ലാ നേതാക്കളുടേയും വീടുകളിലേക്ക് പോകുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അവർ തങ്ങളുടെ മൌനം ഭജ്ഞിച്ച് സീറ്റോ പാർലമെന്ര് മന്ദിരമോ വിട്ട് പുറത്തുവരണം എന്നുള്ള ഞങ്ങളുടെ അപേക്ഷയാണ് അതെന്നും കർഷക സംഘടനാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വലിയൊരു സംഘം കർഷകരായിരിക്കും സിംഘു അതിർത്തി വിട്ട് പാർലമെന്റിന് മുമ്പിലേക്ക് സമരവുമായി എത്തുക. പാർലമെന്റിലെ നടപടികൾ തടസ്സപ്പെടുത്താനും പ്രതികപക്ഷ കക്ഷികളോട് ആവശ്യപ്പെടുമെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഞങ്ങൾ പാർലമെന്റിന് പുറത്തിരിക്കുകയും ഇതേ കാര്യം തന്നെ ആവർത്തിക്കുകയും ചെയ്യുമെന്നാണ് ബികെയു ദകൌഡ പ്രസിഡന്റ് ബുത സിംഗ് ബുർജ്ഗിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ സംഘനടകളിൽ നിന്നും അഞ്ച് പേർ വെച്ച് ഓരോ ദിവസവും 200 ഓളം പ്രതിഷേധക്കാരാണ് സമ്മേളനം നടക്കുന്ന ജൂലൈ 19നും ആഗസ്റ്റ് 13 ഇടയിൽ പാർലമെന്റിന് മുമ്പിലെത്തുകയെന്നാണ് എസ്കെഎം പ്രസ്താവനയിൽ വ്യക്തമാക്കിയത്. അതേ സമജയം തങ്ങളുടെ സമരം സമാധാനപരവും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ശക്തമായ സന്ദേശം നൽകുന്നതുമായിരിക്കും. യുപിയിൽ നിന്നും പഞ്ചാബിൽ നിന്നും കർഷക സമരത്തിൽ പങ്കെടുക്കുന്നതിനായി കൂടുതൽ പേർ സിംഘു അതിർത്തിയിലേക്ക് എത്തും.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
Recommended Video
ജുലൈ എട്ടിന് രാവിലെ പത്ത് മുതൽ രാത്രി 12 മണി വരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് നേരത്തെ എസ്കെഎം അറിയിച്ചിരുന്നു. ഡീസൽ- പെട്രോൾ വില വർധിക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ വിലവർധക്കെതിരെയായിരിക്കും പ്രതിഷേധമെന്നും അവർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഞായറാഴ്ച രാവിലെ മുൻ കായിക താരം മിൽഖ സിംഗിനെ സ്മരിക്കുന്നതിനായി ഒരു മാർത്തോണും നടത്തുമെന്ന് ബികെയുവിന്റെ രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് കർഷക സംഘടനകളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുക്കും.
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications