ഗുസ്തി താരങ്ങള്‍ക്ക് പിന്നില്‍ അണിനിരന്ന് കായിക ലോകം, വേദനിപ്പിക്കുന്നു, നീതി വേണമെന്ന് കപില്‍ ദേവ്
ദില്ലി: റെസ്ലിംഗ് ഫെഡറേഷനിലെ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കായിക ലോകം. നിരവധി താരങ്ങളാണ് ഇവര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. നേരത്തെ വിനേഷ് ഫോഗട്ട് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കം പിന്തുണയുമായി എത്തിയത്.
സാനിയ മിര്‍സ, ഇര്ഫാന് പഠാന്, നിഖാത് സറീന് തുടങ്ങിയവര്‍ ഈ താരങ്ങള്‍ക്കെതിരെ പിന്തുണയുമായി രംഗത്ത് വന്നു. ഐ സ്റ്റാന്‍ഡ് വിത്ത് മൈ ചാമ്പ്യന്‍സ് എന്ന ഹാഷ്ടാഗ് ക്യാമ്പയിനും ഗുസ്താ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു. ഇതേ ഹാഷ്ടാഗ് ഉപയോഗിച്ച് മുന്‍ താരങ്ങള്‍ അടക്കം ട്വീറ്റും ചെയ്തിട്ടുണ്ട്.

ഒരു അത്ലറ്റ് എന്ന നിലയിലും, അതിലുപരി ഒരു സ്ത്രീയെന്ന നിലയിലും ഇത് കാണുന്നത് കഠിനമാണ്. ഈ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയവരാണ് ഇവര്‍. അതില്‍ നമ്മള് എല്ലാം ആഘോഷിച്ചതാണ്. അന്ന് ആഘോഷിച്ചെങ്കിലും, ഈ കഠിനമേറിയ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. വളരെ വൈകാരികമായ വിഷയമാണിതെന്നും ടെന്നീസ് താരം സാനിയ മിര്‍സ ട്വീറ്റ് ചെയ്തു.
ഷൂട്ടിംഗ് താരം അഭിനന്ദ് ബിന്ദ്രയും പ്രതിഷേധ സമരത്തെ പിന്തുണച്ചു. ഇത്തരമൊരു സമരത്തിന് അവര്‍ ഇറങ്ങേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്. അതുപോലെ ആശങ്കപ്പെടുത്തുന്നതുമാണ്കായിക താരങ്ങള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം ആവശ്യമാണെന്നും ബിന്ദ്ര ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ അത്ലറ്റുകള് എപ്പോഴും നമ്മുടെ അഭിമാനമാണ്. അവര്‍ക്ക് മെഡലുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല നമ്മുടെ അഭിമാനമായി മാറുകയെന്നും ഇര്ഫാന് പഠാന് കുറിച്ചു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
നീതി എത്രയും വേഗം നടപ്പിലാവട്ടെ എന്നും നിഖാത് സറീന് ട്വീറ്റ് ചെയ്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗും പ്രതിഷേധത്തെ പിന്തുണച്ചു. സാക്ഷിയും വിനേഷ് ഫോഗട്ടും ഇന്ത്യയുടെ അഭിമാനമാണ്. ഒരു കായിക താരമെന്ന നിലയില്‍ താനിപ്പോള്‍ വേദനിക്കുന്നു. നമ്മുടെ നാടിന്റെ അഭിമാനങ്ങള്‍ ഇങ്ങനെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വന്നല്ലോ എന്നതാണ് വേദനിപ്പിക്കുന്നതെന്നും ഹര്ഭജന് ട്വീറ്റ് ചെയ്തു. ഇവര്‍ക്ക് നീതി ലഭിക്കട്ടെയെന്നും താരം പറഞ്ഞു.
ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ താരം നീരജ് ചോപ്രയുംതാരങ്ങളെ പിന്തുണച്ചു. നീതിക്ക് വേണ്ടി തന്റെ സഹ അത്ലറ്റുകള് തെരുവിലിറങ്ങുന്നത് വേദനിപ്പിക്കുന്നത്. അവര്‍ക്ക് നീതി ലഭിക്കണം. കൃത്യമായ നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു. ഒരു രാജ്യമെന്ന നിലയില്‍ ഓരോ വ്യക്തിയുടെയും അഭിമാനത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നീരജ് കുറിച്ചു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇവര്‍ക്ക് എന്നെങ്കിലും നീതി കിട്ടുമോ എന്നായിരുന്നു കപിലിന്റെ ചോദ്യം. ബജ്രംഗ് പൂനിയയുടെയും വിനേഷ് ഫോഗട്ടിന്റെയും ചിത്രവും ഇതോടൊപ്പം കപില്‍ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ രവി ദാഹിയ അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയിരുന്നു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?










Click it and Unblock the Notifications