പിടി ഉഷയേയും ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു;അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി; കായിക താരം പിടി ഉഷയേയും സംഗീത സംവിധായകൻ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. നാല് പേരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പിടി ഉഷ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.സ്പോർട്സിൽ പിടി ഉഷയുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ വളർന്നുവരുന്ന കായികതാരങ്ങൾക്കായി വർഷങ്ങളായി ഉഷ നടത്തിവരുന്ന പ്രവർത്തനങ്ങള് പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
തലമുറകളെ ആവേശത്തിലാഴ്ത്തിയ സംഗീത സംവിധായകനാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.അദ്ദേഹത്തിന്റെ ഗാനങ്ങൾ പല വികാരങ്ങളേയും പ്രതിഫലിപ്പിക്കുന്നതാണ്. അതതിലേറെ പ്രചോദനാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതം. സാധാരണ ചുറ്റുപാടുകളിൽ നിന്നും വളർന്ന് വന്ന അദ്ദേഹം വലിയ ഉയരങ്ങളാണ് ജീവിതത്തിൽ കീഴടക്കിയത്,രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന് അഭിനന്ദനങ്ങൾ, പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യം നേരത്തേ തമിഴ്നാട് ബിജെപി നേതൃത്വം മു്നനോട്ട് വെച്ചിരുന്നു. ഭരണഘടനാശില്പി ഡോ ബി ആർ അംബേദ്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇളയരാജയുടെ പ്രതികരണം വലിയ ചർച്ചയായപ്പോൾ അന്ന് ഇളയരാജയെ പിന്തുണച്ച് കൊണ്ട് ബി ജെ പി രംഗത്തെത്തിയിരുന്നു. പിന്നാലെയായിരുന്നു ഇത്തരമൊരു ആവശ്യം ബിജെപി നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചത്.
അംബേദ്കറെയും മോദിയെയും താരതമ്യംചെയ്തുള്ള പുസ്തകത്തിനെഴുതിയ മുഖവുരയിലായിരുന്നു ഇളയരാജയുടെ താരതമ്യ വിലയിരുത്തൽ. ഇരുവരുടേയും പ്രവർത്തന രീതികളിൽ സമാനതകൾ ഉണ്ടെന്നായിരുന്നു ഇളയരാജ വ്യക്തമാക്കിയത്. ഇളയരാജയുടെ പ്രതികരണത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. എന്നാൽ പ്രതികരണം തിരുത്തില്ലെന്നായിരുന്നു അന്ന് ഇളയരാജ പ്രതികരിച്ചത്.
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ












Click it and Unblock the Notifications