പബ്ജിയും സ്പോട്ടിഫൈയും ആപ്പിള്‍ ഫോണുകളില്‍ ക്രാഷായി? ഐഒഎസ്സില്‍ പ്രവര്‍ത്തിക്കുന്നില്ല, കാരണം!!
ദില്ലി: ഇന്ത്യയില്‍ പബ്ജി നിരോധിക്കണമെന്ന ആവശ്യവും ശക്തമായി വരുന്നുണ്ട്. എന്നാല്‍ ഇതിനിടെ പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റമായി ഐഒഎസ്സില്‍ പബ്ജി അടക്കമുള്ളവ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. സ്പോട്ടിഫൈ, പിന്‍ടെറസ്റ്റ്, എന്നിവങ്ങനെ നിരവധി ആപ്പുകളാണ് ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ക്രാഷായിരിക്കുന്നത്. ഐഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിനും ഇപ്പോള്‍ ഈ ആപ്പൊന്നും പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയിലാണ്. അതിന്റെ കാരണവും വ്യത്യസ്തമാണ്.

ഈ ആപ്പുകളെല്ലാം ഒരേസമയം ക്രാഷായതിന്റെ കാരണം അജ്ഞാതമാണ്. ഫേസ്ബുക്കിന്റെ എസ്ഡികെ ആണ് ഇതിന്റെ പിന്നിലെ പ്രധാന വില്ലനെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എസ്ഡികെ എന്നാല്‍ സോഫ്റ്റവേയര് ഡെവലെപ്മെന്റ് കിറ്റ് എന്നാണ്. മൊബൈല്‍ ആപ്പുകള്‍ ഫേസ്ബുക്കുമായി ലയിച്ച് അതിവേഗം പ്രവര്‍ത്തിക്കുന്നതിനാണ് എഫ്ബി എസ്ഡികെ ഉപയോഗിക്കുന്നത്. വെബ് സെറ്റുകളെയും ഇതേ പോലെ എഫ്ബി ലിങ്ക് ചെയ്ത് അതിവേഗത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. ക്രാഷായ ആപ്പുകളെല്ലാം ഫേസ്ബുക്ക് എസ്ഡികെയില്‍ ലോഗിന്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.
ഫേസ്ബുക്ക് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഐഒഎസ്സിലെ പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞെന്നും, എത്രയും വേഗം പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം പബ്ജി മൊബൈലും വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിരവധി ആപ്പുകളെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നും, ശരിയാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും, പബജി പറഞ്ഞു. എല്ലാവരുടെയും ക്ഷമയ്ക്കും കരുതലിനും നന്ദിയുണ്ടെന്നും പബ്ജി അറിയിച്ചു. അതേസമയം ലോകത്ത് തന്നെ ഏറ്റവും പോപ്പുലറായിട്ടുള്ള ഗെയിമായതിനാല്‍ സോഷ്യല്‍ ഹാഷ്ടാഗുകളും ട്രെന്‍ഡിംഗാണ്. ഹാഷ്ടാഗ് സ്പോട്ടിഫൈ ട്രെന്‍ഡിംഗിലുണ്ട്. പലരും ഈ ടാഗിന് കീഴിലാണ് പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്.
പലരും സ്പോട്ടിഫൈ ഡൗണ്‍ എന്ന ഹാഷ്ടാഗിലും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പല നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ആദ്യം ഡാറ്റ മോഡ് ഓഫ് ചെയ്ത് വെച്ചിട്ട്, ആപ്പില്‍ കയറുകയും, പിന്നീട് ഡാറ്റ ഓണാക്കി ആപ്പ് പ്രവര്‍ത്തിക്കാമെന്നുമുള്ള നിര്‍ദേശങ്ങളാണ് ഉള്ളത്. അതേസമയം ആന്‍ഡ്രോയിഡ്, വെബ് യൂസര്‍മാര്‍ക്ക് ഇത് വരെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഇത്ര വലിയൊരു ക്രാഷിംഗ് നേരിടേണ്ടി വരുന്നത് ആദ്യമായിട്ടാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications