സവര്‍ക്കറെ പറഞ്ഞാല്‍ പരസ്യമായി തല്ലണം.... വിവാദ പരാമര്‍ശവുമായി ശിവസേന അധ്യക്ഷന്‍!!
മുംബൈ: വീരസവര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി തല്ലി ചതയ്ക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. നേരത്തെ ദില്ലി യൂണിവേഴ്സിറ്റിയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം സവര്‍ക്കറുടെ പ്രതിമയില്‍ കറുത്ത ചായം തേച്ചതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രൂക്ഷമായ പരാമര്‍ശവുമായി രംഗത്തെത്തിയത്. സവര്‍ക്കര്‍ ധീരദേശാഭിമാനിയാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ അദ്ദേഹത്തിന് നിരവധി ഹിന്ദുത്വ സംഘടനകളുമായി ആദ്യ കാലം മുതല്‍ ബന്ധമുണ്ടായിരുന്നെന്നും, സ്വാതന്ത്ര്യ സമരത്തെ ഇല്ലാതാക്കാന്‍ അദ്ദേഹം പല നീക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ഇതിന് ചരിത്ര രേഖകള്‍ ഉള്ളതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ ധീരദേശാഭിമാനകളുടെ ഒപ്പമാണ് സവര്‍ക്കറുടെ സ്ഥാനം. അദ്ദേഹത്തെ അപമാനിക്കുന്നവരെ മര്‍ദിക്കുന്നതിലൂടെ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാവുമെന്നും ഉദ്ധവ് താക്കറെ പറയുന്നു.
സവര്‍ക്കറെ അപമാനിക്കുന്നവരെ ചതുരത്തില്‍ നിര്‍ത്തിയ ശേഷമാണ് പൊതുമധ്യത്തില്‍ വച്ച് തല്ലേണ്ടത്. അത്തരം മര്‍ദനമേല്‍ക്കുന്നത് വരെ അവര്‍ ആരൊക്കെ കഷ്ടപ്പെട്ടാണ് സ്വാതന്ത്ര്യം നേടി തന്നതെന്ന് മനസ്സിലാവുകയുള്ളൂ. ഇവര്‍ സവര്‍ക്കറെ അപമാനിച്ചിരിക്കുകയാണ.് നേരത്തെ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അപമാനിച്ചിരുന്നു. ഇവര്‍ സ്വാതന്ത്ര്യത്തിന്റെ മൂല്യമെന്താണെന്ന് അറിയില്ലെന്നും ഉദ്ധവ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യയാണ് സവര്‍ക്കറുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചത്. ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമകള്‍ ഇവര്‍ അലങ്കരിക്കുകയും ചെയ്തിരുന്നു. എബിവിപിയുടെ ദില്ലി ഘടകമാണ് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. സവര്‍ക്കറെ മറ്റ് സ്വാതന്ത്ര സമര നേതാക്കള്‍ക്കൊപ്പം ചേര്‍ക്കാന്‍ പറ്റില്ലെന്നും ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ഉന്നയിച്ചിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications