കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് വെറും കാഴ്ചക്കാരാകും; പുതുച്ചേരിയിൽ 18 സീറ്റുമായി എൻഡിഎ സർക്കാർ, ടൈംസ് നൗ-സി വോട്ടർ സർവ്വെ ഫലം

Google Oneindia Malayalam News

ചെന്നൈ: കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളത്തെയും തമിഴ്‌നാടിനെയും പോലെ ഒറ്റ ഘട്ടത്തിലാണ് പുതുച്ചേരിയിലും തിരഞ്ഞെടുപ്പ്. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുക. മേയ് രണ്ടിന് വോട്ടെണ്ണുന്നതോടെ പുതുച്ചേരി ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകും. എന്നാല്‍ ഇപ്പോഴിതാ പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുകയാണ്. ടൈസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വ്വ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് വിശദാംശങ്ങളിലേക്ക്...

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് വെറും കാഴ്ചക്കാരാകും

കോണ്‍ഗ്രസ് വെറും കാഴ്ചക്കാരാകും

ഇത്തവണത്തെ പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി എന്‍ഡിഎ അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വ്വെ പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 30 സീറ്റുകളില്‍ 18 എണ്ണത്തിലും വിജയിച്ച് പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സര്‍വ്വേ ഫലം പ്രവചിക്കുന്നു.

16 മുതല്‍ 20 സീറ്റ് വരെ

16 മുതല്‍ 20 സീറ്റ് വരെ

മെയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 16 മുതല്‍ 20 സീറ്റ് വരെ സ്വന്തമാക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് 12 സീറ്റുകളാണ് ആകെ ലഭിച്ചത്.

യുപിഎ മുന്നണിക്ക് 10 മുതല്‍ 14 സീറ്റ്

യുപിഎ മുന്നണിക്ക് 10 മുതല്‍ 14 സീറ്റ്

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് ഇത്തവണ 12 മുതല്‍ 14 സീറ്റ് വരെ നേടിയേക്കുമെന്ന് സര്‍വ്വേ അഭിപ്രായപ്പെടുന്നു. ഒരു സീറ്റ് മറ്റുള്ളവര്‍ നേടുമെന്നും പറയുന്നു. കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്ന മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയാണ് അധികാരത്തുലേറിയത്.

എന്‍ഡിഎ വോട്ട് ശതമാനം

എന്‍ഡിഎ വോട്ട് ശതമാനം

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെ 30.5 ശതമാനാണ് എന്‍ഡിഎ നേടിയ വോട്ട്. ഇത്തവണ ഇത് 14.0 ശതമാനം വര്‍ദ്ധിപ്പിച്ച് 45.8 ശതമാനമാക്കുമെന്നാണ് സര്‍വ്വേയില്‍ അഭിപ്രായപ്പെടുന്നത്.

യുപിഎ വോട്ട് ശതമാനം

യുപിഎ വോട്ട് ശതമാനം

യുപിഎ മുന്നണിയുടെ വോട്ടിംഗ് ശതമാനം കുറയുമെന്നാണ് സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 39.5 ശതമാനം നേടിയ യുപിഎയ്ക്ക് ഇത്തവണ 1.9 ശതമാനം കുറഞ്ഞ് 37.6 ശതമാനമാകുമെന്നാണ് സര്‍വ്വേയില്‍ അഭിപ്രായപ്പെടുന്നത്.

 എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍

എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍

അതേസമയം, അമിത് ഷായുടെ പ്രസ്താവനയെ തുടര്‍ന്ന് എഐഎന്‍ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രംഗസ്വാമി ഇടഞ്ഞ് നില്‍ക്കുന്നത് എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്. അധികാരത്തിലേക്ക് ബിജെപിയുടെ യാത്ര അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. പുതുച്ചേരിയില്‍ ബിജെപി മുഖ്യമന്ത്രിയായിരിക്കും ഭരിക്കുകയെന്ന അമിത് ഷായുടെ പ്രസ്താവനയാണ് രംഗസ്വാമിയെ ചൊടിപ്പിച്ചത്.

ഒറ്റയ്ക്ക് മത്സരിച്ചാന്‍ നേട്ടം യുപിഎയ്ക്ക്

ഒറ്റയ്ക്ക് മത്സരിച്ചാന്‍ നേട്ടം യുപിഎയ്ക്ക്

പുതുച്ചേരിയില്‍ രംഗസ്വാമിയുടെ എന്‍ആര്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേട്ടം യുപിഎയ്ക്ക് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ രംഗസ്വാമിയെ അനുനയിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം എന്‍ആര്‍ കോണ്‍ഗ്രസിന് നല്‍കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

 ജനങ്ങള്‍ തൃപ്തരല്ല

ജനങ്ങള്‍ തൃപ്തരല്ല

അഭിപ്രായ സര്‍വ്വേയില്‍ ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരാണോ എന്ന ചോദ്യത്തിന് 33 ശതമാനം പേരും പറഞ്ഞത് തൃപ്തരല്ല എന്ന മറുപടിയാണ്. മുഖ്യമന്ത്രി നാരായണ സ്വാമിയുടെ പ്രവര്‍ത്തനത്തില്‍ 45.53 ശതമാനം പേരാണ് തൃപ്തരല്ല എന്ന മറുപടി നല്‍കിയത്.

കേരളത്തില്‍ ഇടതുതരംഗം തന്നെ; യുഡിഎഫിന് 56 സീറ്റ്, ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലംകേരളത്തില്‍ ഇടതുതരംഗം തന്നെ; യുഡിഎഫിന് 56 സീറ്റ്, ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വെ ഫലം

ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?

പാര്‍ട്ടിയെ ജനം തിരുത്തും; പൊന്നാനിയില്‍ സിപിഎമ്മിനെതിരെ അണികളുടെ പ്രതിഷേധം, സംസ്ഥാനത്ത് ആദ്യംപാര്‍ട്ടിയെ ജനം തിരുത്തും; പൊന്നാനിയില്‍ സിപിഎമ്മിനെതിരെ അണികളുടെ പ്രതിഷേധം, സംസ്ഥാനത്ത് ആദ്യം

 പി രാജീവിനെതിരെ കളമശ്ശേരിയിൽ പോസ്റ്റർ: ആലുവയിലെ സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം, സിപിഎമ്മിൽ പോര് പി രാജീവിനെതിരെ കളമശ്ശേരിയിൽ പോസ്റ്റർ: ആലുവയിലെ സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം, സിപിഎമ്മിൽ പോര്

എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്

അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
Puducherry pre-poll survey 2021: Times Now-C-Voter opinion poll Says NDA likely to form govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X