പൂനെയില്‍ കൊവിഡ് തരംഗം, വന്‍ തോതില്‍ കേസുകള്‍ കൂടുന്നു, മഹാരാഷ്ട്രയ്ക്ക് പുതിയ തലവേദന
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളുടെ ഹബ്ബായിരുന്നു മുംബൈ നഗരം. എന്നാല്‍ ഉദ്ധവ് സര്‍ക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് പൂനെ നഗരം. ഇവിടെ പുതിയൊരു തരംഗത്തിനാണ് തുടക്കമായിരിക്കുന്നത്. മുംബൈയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതിനിടെയാണ് ഇത്തരമൊരു കാര്യം നടക്കുന്നത്. മൂന്നാം തരംഗം വൈകാതെ തന്നെ നഗരത്തില്‍ ശക്തമാകുമെന്ന് പൂനെ സിലാ പരിഷത്തിന്റെ സിഇഒ ആയുഷ് പ്രസാദ് പറയുന്നു. മുംബൈ നഗരത്തേ അപേക്ഷിച്ച് വെറും രണ്ടാഴ്ച്ച മാത്രം മൂന്നാം തരംഗത്തിന്റെ കാര്യത്തില്‍ പിന്നിലാണ് പൂനെ. അതുകൊണ്ടാണ് കേസ് വര്‍ധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ആഗോള തലത്തില്‍ തന്നെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അത് പൂനെയിലെ കേസുകളെയും സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് ജില്ലകള്‍ ദേശീയ പാതയുമായി വളരെഅടുത്ത് നില്‍ക്കുന്നതാണ്. അതുകൊണ്ട് കേസുകള്‍ വര്‍ധിക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. മൂന്ന് ജില്ലകള്‍ മലമേഖലയിലാണ്. മൂന്ന് ഭാഗവും ഇവിടെ കുന്നുകളാണ്. ഇവിടെ വെന്റിലേഷനുള്ള സാധ്യതകളും കുറവാണ്. അതേസമയം വൈറല്‍ കേസുകള്‍ വളരെ കുറവാണെന്ന് ആയുഷ് പ്രസാദ് പറയുന്നു. മഹാമാരികള്‍ പലപ്പോഴും പൂനെയെ അതിശക്തമായി ബാധിക്കാറുണ്ടെന്നും ആയുഷ് പറയുന്നു.
1890കളിലെ പ്ലേഗ് പൂനെയെ ശക്തമായി ബാധിച്ചിരുന്നു. സ്പാനിഷ് ഫ്‌ളുവും പൂനെയെ ബാധിച്ച വിപത്തായിരുന്നു. രണ്ടായിരത്തില്‍ വന്ന ആന്ത്രാക്‌സും പന്നി പനിയും പൂനെയില്‍ നാശം വിതച്ചിരുന്നു. വളരെയധികം ജനസാന്ദ്രത കൂടിയ നഗരമാണ് പൂനെ. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ദേശീയപാതകള്‍ ഉള്ള നഗരമാണ് പൂനെ. അഞ്ച് ദേശീയ പാതകളാണ് പൂനെയിലുള്ളതെന്നും ആയുഷ് പ്രസാദ് ചൂണ്ടിക്കാണിച്ചു. അതേസമയം സിലാ പരിഷത്ത് ചെയര്‍മാന്‍ പറയുന്ന കാര്യങ്ങളിലും യാഥാര്‍ത്ഥ്യമുണ്ട്. പക്ഷേ കൊവിഡ് കേസുകളില്‍ കുറവ് വന്നിട്ടില്ല. 8342 കേസുകളാണ് വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയത്. 1,209781 കേസുകളാണ് പൂനെയില്‍ ഇതുവരെ രേഖപ്പെടുത്തിയത്.
പൂനെ നഗരത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 19274 പേര്‍ ആണ്. പൂനെ ജില്ലയില്‍ ബുധനാഴ്ച്ചത്തെ പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമായിരുന്നു. പ്രതിദിന കേസുകള്‍ ആണെങ്കില്‍ ആറായിരവും. കേസ് വര്‍ധിക്കുന്നുണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളുണ്ട്. 95 ശതമാനം കേസുകളും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതാണ്. യാതൊരു രോഗലക്ഷണവും ഇല്ലാത്തതാണെന്ന് തന്നെ പറയാം. ഹോം ഐസൊലേഷനില്‍ തന്നെ ഈ കേസുകളെല്ലാം നെഗറ്റീവാകും. ബുധനാഴ്ച്ച 80000 ബെഡുകള്‍ ആശുപത്രികളില്‍ ഒഴിവുണ്ടായിരുന്നു. രണ്ടായിരത്തില്‍ താഴെ ആളുകളാണ് ആശുപത്രിയിലെത്തിയത്. ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജനും സ്റ്റോക്കുണ്ട്.












Click it and Unblock the Notifications