Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂനെ കാറപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി, ജൂണ്‍ 5 വരെ റിമാന്‍ഡ് ചെയ്ത് ജുവനൈല്‍ ബോര്‍ഡ്

പൂനെ: പതിനേഴുകാരന്‍ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നിര്‍ണായക തീരുമാനവുമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. പതിനേഴുകാരന്റെ ജാമ്യം റദ്ദാകിയിരിക്കുകയാണ് ജുവനൈല്‍ ബോര്‍ഡ്. മൂന്ന് ദിവസം മുമ്പാണ് ഈ കുട്ടിക്ക് ജുവനൈല്‍ ബോര്‍ഡ് ജാമ്യം അനുവദിച്ചിരുന്നത്.

പൂനെയില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിഞ്ഞ് രണ്ട് പേരാണ് തല്‍ക്ഷണം മരിച്ചത്. ഇതിലെ വിധിയാണ് മാറ്റം വന്നിരിക്കുന്നത്. ജൂണ്‍ 5 വരെ റിമാന്‍ഡ് ഹോമില്‍ കൗമാരക്കാരനെ അയക്കാനും ജുവനൈല്‍ കോടതി നിര്‍ദേശിച്ചു. അതേസമയം ജനരോഷം ശക്തമായതിനാല്‍ കുട്ടിയുടെ ജീവന് തന്നെ ഭീഷണിയുള്ളത് കൊണ്ടാണ് റിമാന്‍ഡ് ചെയ്തതെന്ന് കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

pune-porsche-accident

ശനിയാഴ്ച്ചയാണ് പതിനേഴുകാരന് ജുവനൈല്‍ ബോര്‍ഡ് ജാമ്യം അനുവദിച്ചത്. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിനുള്ളിലായിരുന്നു ഇത്. കോടതി ജാമ്യം അനുവദിക്കുന്നതിനായി ആവശ്യപ്പെട്ട കാര്യങ്ങള്‍ നേരത്തെ വലിയ വിവാദമായിരുന്നു. പൂനെയിലെ പ്രമുഖ ബില്‍ഡറുടെ മകനാണ് ഈ കുട്ടി. അതേസമയം പൂനെ പോലീസും കുട്ടിയുടെ റിമാന്‍ഡിനാണ് ആവശ്യപ്പെട്ടത്.

സുരക്ഷ മുന്‍നിര്‍ത്തി റിമാന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം. അതേസമയം കുട്ടിക്ക് വിഷാദ രോഗമുണ്ടെന്നും, അതുകൊണ്ടാണ് മദ്യപാന ശീലം ലഭിച്ചതെന്നും കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതി അറിയിച്ചു. അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നും, വീട്ടില്‍ സുരക്ഷിതനായി തോന്നുമെന്നുമാണ് കുട്ടി ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ അറിയിച്ചു.

റിമാന്‍ഡ് ഹോമില്‍ അയച്ചാല്‍ വിഷാദം വര്‍ധിക്കുമെന്നും പതിനേഴുകാരന്‍ പറഞ്ഞു.അതേസമയം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കേസില്‍ വാദം കേള്‍ക്കുന്നതിന് കൂടുതല്‍ വകുപ്പുകള്‍ കുട്ടിക്കെതിരെ ചുമത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ട്രാഫിക് നിയമങ്ങളുടെ ലംഘനം, പ്രായപൂര്‍ത്തിയാവാതെ വാഹനമോടിച്ചത്, എന്നീ വകുപ്പുകളെല്ലാം കൂടുതലായി ചേര്‍ത്തിട്ടുണ്ട്.

പതിനേഴുകാരനെ പ്രായപൂര്‍ത്തിയായ വ്യക്തിയായി തന്നെ പരിഗണിക്കണമെന്നാണ് പൂനെ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ആവശ്യപ്പെട്ടത്. കുട്ടിയുടെ പിതാവിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പിതാവ് വിശാല്‍ അഗര്‍വാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെ പൂനെയിലെ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

കുട്ടിയുടെ പിതാവ് അറസ്റ്റ് ഒഴിവാക്കാനായി പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയെന്നും, രണ്ട് കാറുകള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വട്ടം കറക്കിയതെന്നും നേരത്തെ പോലീസ് പറഞ്ഞു. അറസ്റ്റിലാവുമ്പോള്‍ ഇയാളുടെ കൈവശം നോക്കിയ ഫോണും കിയയുടെ കാറുമായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ 17 വയസ്സും എട്ട് മാസവുമായിരുന്നു കുട്ടിയുടെ പ്രായം. അതേസമയം മഹാരാഷ്ട്രയില്‍ മദ്യപിക്കാനുള്ള നിയമപരമായ പ്രായം 25 വയസ്സാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+