ചരണ്‍ജിത് സിംഗ് ചന്നിയെ കൊട്ടി കേജ്രിവാള്‍, രണ്ട് സീറ്റിലും നിലംതൊടാതെ തോല്‍ക്കും; കാരണം
അമൃത്സര്‍ : ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടിയെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളത് . എന്നാല്‍ ഏതുവിധേനയും അധികാരം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കളത്തില്‍ ശക്തമായുണ്ട് .

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ എല്ലാം തന്നെ സജീവമായുണ്ട്. ഇത്തവണ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ വിജയ സാധ്യത ഏറെയാണെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ഈ സര്‍വ്വേകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മത്സരിക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പരാജയപ്പെടുമെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ''ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ രണ്ട് സീറ്റുകളില്‍ നിന്നാണ് ചന്നി സാഹിബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഞങ്ങള്‍ മൂന്ന് തവണ സര്‍വേ നടത്തി, രണ്ട് സീറ്റിലും ചാന്നി ദയനീയമായി തോല്‍ക്കുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമായതെന്ന് പഞ്ചാബിലെ അമൃത്സറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു.

ചാംകൗറില്‍ തന്റെ പാര്‍ട്ടിക്ക് 52 ശതമാനം വോട്ടും ചാന്നിക്ക് 35 ശതമാനം വോട്ടും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബദൗറില്‍ എ എ പിക്ക് 48 ശതമാനം വോട്ടും ചന്നിക്ക് 30 ശതമാനം വോട്ടും ലഭിക്കും. ചന്നി ഒരു എം എല്‍ എ പോലും ആയില്ലെങ്കില്‍ പിന്നെ എങ്ങനെ മുഖ്യമന്ത്രിയാകുമെന്ന് അരവിന്ദ് കേജ്രിവാള്‍ ചോദിക്കുന്നു. തന്റെ പാര്‍ട്ടി വിജയിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മണല്‍ ഖനനത്തെക്കുറിച്ച് ന്യായമായ അന്വേഷണം നടത്തുമെന്നും എ എ പി നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ചന്നി സാഹിബ് സ്വയം ഒരു അന്വേഷണം നടത്തി. എന്നാല്‍ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായാല്‍ മണല്‍ ഖനനത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തും. പണമെല്ലാം ചന്നിയുടേതാണെന്ന് ബന്ധു കുറ്റസമ്മതം നടത്തിയിട്ടും എന്തുകൊണ്ട് ഇയാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്യുന്നില്ല? - അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

അതേസമയം , മറ്റ് സര്‍വ്വേകളില്‍ കോണ്‍ഗ്രസിന് പരാജയം രുചിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ ആം ആദ്മിക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതുമാണ്. ജന്‍ കീ ബാത്ത് സര്‍വ്വേ പ്രകാരം 117 അംഗ നിയമസഭയില്‍ 60 - 66 സീറ്റുകള്‍ വരെ നേടി ആം ആദ്മി അധികാരം പിടിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 41 - 42 ശതമാനം വരെ വോട്ട് വിഹിതമാണ് ആപ്പിന് പ്രവചിക്കുന്നത്.

കൂടാതെ, മാല്‍വയിലും മഹ്ജ മേഖലയിലും ആം ആദ്മി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് സര്‍വ്വേ പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് 33-39 സീറ്റിലേക്ക് ഒതുങ്ങും. ദോബ മേഖലയിലാകും കോണ്‍ഗ്രസിന് നേട്ടം കൊയ്യാന്‍ സാധിക്കുക. അതേസമയം കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച അമരീന്ദറിന് നാല് വരെ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബി ജെ പിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് മത്സരിക്കുന്നത്.












Click it and Unblock the Notifications