Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിയെ തുടച്ചുനീക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ അഞ്ഞടിച്ച് ഭഗവന്ത് മാന്‍

അമൃത്സര്‍: 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20 തിരഞ്ഞെടുപ്പ് നടക്കുകയാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും വലിയ പ്രചാരണത്തിനാണ് നേതൃത്വം നല്‍കുന്നത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഈ അസംബ്ലി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി (എ എ പി) പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ ചൊവ്വാഴ്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥി നരേഷ് കതാരിയയ്ക്ക് വേണ്ടി പ്രചാരണം നടത്താന്‍ എത്തി.

1

പഞ്ചാബില്‍ ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഭഗവന്ത് മാന്‍ പ്രാചരണ വേദിയില്‍ പ്രസംഗം ആരംഭിച്ചത്. 70 വര്‍ഷത്തെ രാഷ്ട്രീയ അഴിമതി പഞ്ചാബില്‍ നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് ഭഗവന്ത് മാന്‍ റാലിയില്‍ സംസാരിക്കവെ പറഞ്ഞു. ചൂല്‍ ചിഹ്നത്തില്‍ വോട്ട് ചെയ്തുകൊണ്ട് പഞ്ചാബിലെ രാഷ്ട്രീയ അഴിമതി തുടച്ചുനീക്കാന്‍ ഓരോ പഞ്ചാബിയും സംഭാവന ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

2

ഫെബ്രുവരി 20 പഞ്ചാബില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ശിരോമണി അകാലിദള്‍, ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് കൊള്ളയടിക്കാന്‍ മാറിമാറി വരികയാണ്. ഈ പരമ്പരാഗത പാര്‍ട്ടികളുടെ തെറ്റായ നയങ്ങളും അവരുടെ അത്യാഗ്രഹവും കാരണം പഞ്ചാബിന് ഇന്ന് 3 ലക്ഷം കോടി രൂപയുടെ കടമുണ്ട്. സര്‍ക്കാരിന്റെ ഖജനാവില്‍ പണം നിറച്ച ഒരു കാലമുണ്ടായിരുന്നുവെന്ന് ധുരിയില്‍ നിന്ന് രണ്ട് തവണ പാര്‍ലമെന്റ് അംഗമായ അദ്ദേഹം പറഞ്ഞു.

3

പഞ്ചാബിലെ വിഭവങ്ങള്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും അഴിമതിക്കാരായ നേതാക്കള്‍ കൈയടക്കിയതിനാല്‍ സര്‍ക്കാരിന് വരുമാനമൊന്നും ലഭിച്ചില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും വരുമാന സ്രോതസ്സുകള്‍ മോചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതിന് വേണ്ടി പഞ്ചാബിലെ സര്‍ക്കാരിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

4

ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഭഗവന്ത് മാനിനെതിരെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടാരമാണെന്ന് ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി സര്‍ക്കസ് കൂടാരത്തില്‍ കുരങ്ങന്റെ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

5

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം അമൃത്സറില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് ഭഗവന്ത് മന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരമായി മാറി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഛന്നി തോല്‍ക്കും. എ.എ.പി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പോകുന്നു. എം എല്‍ എ പോലും ആവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ഭഗവന്ത് മന്‍ പറഞ്ഞിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+