'വിദേശികള്‍ ജോലി തേടിയെത്തുന്ന സാഹചര്യത്തിലേക്ക് മാറും' : പ്രതീക്ഷ പങ്കുവെച്ച് പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി : വിദേശികള്‍ പോലും ജോലി തേടി പഞ്ചാബിലെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. എന്നാല്‍ ഈ പരാമര്‍ശം പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചു. വിദേശികള്‍ പഞ്ചാബില്‍ എത്തുന്നത് സ്വപ്‌നം കാണുന്നത് അവസാനിപ്പിച്ച് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ശ്രദ്ധ നല്‍കണമെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു
ഈ വര്‍ഷം തന്നെ മൂന്ന് ലക്ഷം കുട്ടികള്‍ വിദേശത്തേക്ക് പോകുമെന്നാണ് വിലയിരുത്തലുകള്‍. രാജ്യത്ത് നിന്ന് 15 ലക്ഷം പേര്‍ രാജ്യം വിട്ട് വിദേശത്തേക്ക് പോയേക്കും. ഞങ്ങള്‍ക്ക് അല്‍പം സമയം തരൂ, ഞങ്ങള്‍ വിദേശികള്‍ക്ക് വരെ ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു ഇടമാക്കി പഞ്ചാബിനെ മാറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലായിരുന്നു അദ്ദേഹം വീഡിയോ സന്ദേശം പങ്കുവെച്ചത്. കുട്ടികളോട് വിദേശത്തേക്ക് പോകാതെ രാജ്യത്തിന് വേണ്ടി സേവനം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള ' ബ്രെയിന്‍ ഡ്രെയിന്‍' അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഈ വീഡിയോ സന്ദേശത്തിന് മറുപടിയുമായി പഞ്ചാബ് കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈര രംഗത്തുവന്നു. പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലയില്‍ ശ്രദ്ധയൂന്നേണ്ട വിഷയങ്ങള്‍ പറഞ്ഞ എംഎല്‍എ വിദേശികള്‍ വരുന്നതിന് മുന്നോടിയായി ഈ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കണമെന്നും പറഞ്ഞു.
'വിദേശികള്‍ ജോലിക്കായി പഞ്ചാബിനെ സമീപിക്കുമെന്ന് ഞാനും ആഗ്രഹിക്കുന്നു, എന്നാല്‍ അതിനുമുമ്പ് നമ്മള്‍ നമ്മുടെ വീട് ക്രമീകരിക്കണം! യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുക, ക്രമസമാധാനപാലനം, അഴിമതി അവസാനിപ്പിക്കുക, പൊലീസിനെയും സിവില്‍ മെഷിനറികളെയും അരാഷ്ട്രീയമാക്കുക, കടക്കെണിയിലായ കര്‍ഷകരെയും തൊഴിലാളികളെയും ആത്മഹത്യയില്‍ നിന്ന് തടയുക. നീതിയുക്തമായ ഭരണം' അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍
അതേ സമയം യുവാക്കളും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു. പഞ്ചാബിലേക്ക് വരുന്ന 'വെള്ളക്കാരെ' കുറിച്ച് സങ്കല്‍പ്പിക്കുന്നതിന് പകരം സംസ്ഥാനത്തെ യുവാക്കളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യുവാക്കളും അഭിപ്രായപ്പെട്ടു. പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമപ്പെടുകയും ഇരുണ്ട ജീവിതത്തിലേക്ക് പോകുകയും ചെയ്യുകയാണിപ്പോള്‍. ദയവായി അവരുടെ ജോലികളിലും അവരുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുവാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications