Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസും കുടുങ്ങി, അമരീന്ദറിന്റെ മരുമകനെതിരെ വായ്പാതട്ടിപ്പ് കേസ്, ക്യാപ്റ്റന്‍ സമ്മര്‍ദ്ദത്തില്‍

ഗുര്‍പാലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

അമൃത്‌സര്‍: നീരവ് മോദിയുടെ വായ്പ്പാതട്ടിപ്പില്‍ ബിജെപിക്കെതിരെ ഏറ്റവും വിമര്‍ശനമുന്നയിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ ഇപ്പോഴിതാ അവര്‍ തന്നെ വായ്പാത്തട്ടിപ്പ്് കേസില്‍ പെട്ടിരിക്കുകയാണ്. ബിജെപിക്ക് കോണ്‍ഗ്രസിനെ അടിക്കാന്‍ കിട്ടിയ വടി കൂടിയാണ് ഇത്.

കോണ്‍ഗ്രസിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മുഖവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ മരുമകന്‍ തന്നെയാണ് ഇപ്പോള്‍ വായ്പാത്തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിനും കോണ്‍ഗ്രസിനും ഏറെ ക്ഷീണം ചെയ്യും.

സിഭോളി ഷുഗര്‍

സിഭോളി ഷുഗര്‍

സിഭോളി ഷുഗര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടി 97.85 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓറിയന്റല്‍ ബാങ്കില്‍ അമരീന്ദറിന്റെ മരുമകന്‍ ഗുര്‍പാല്‍ സിങ്ങ് വായപ് തരപ്പെടുത്തിയെടുത്തത് അനധികൃതമാണെന്ന്് ആരോപണമുണ്ട്.

കേസ്...

കേസ്...

ഗുര്‍പാലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് 12 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗുര്‍പാല്‍ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അമരീന്ദര്‍ ഇക്കാര്യത്തില്‍ പ്രതിരിച്ചിട്ടില്ല. സിംഭോളി ഷുഗര്‍ ലിമിറ്റഡിന്റെ ചെയര്‍മാനെതിരെ കേസുണ്ട്.

റെയ്ഡ്

റെയ്ഡ്

സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ സിബിഐ നടപടികള്‍ ശക്തമാക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സിംഭോളി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ്, ഡല്‍ഹി, ഹരിയാന, നോയിഡ് തുടങ്ങിയവിടങ്ങളിലെ ഫ്രാഞ്ചൈസികളിലും സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്. രണ്ട് വായ്പകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് സൂചന.

നോട്ടുനിരോധനത്തിന് ശേഷം

നോട്ടുനിരോധനത്തിന് ശേഷം

ഗുര്‍പാല്‍ 2016ല്‍ 110 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. എ്‌നാല്‍ ഇത് തിരിച്ചടച്ചിട്ടുണ്ട്. ഈ തുക നോട്ടുനിരോധനം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് തിരിച്ചടച്ചത്. അതിനാല്‍ ഇത് നിഷ്‌ക്രിയ ആസ്തിയായ മാത്രമേ കണക്കാക്കാന്‍ സാധിക്കൂ. 2015ല്‍ എടുത്ത 97.85 കോടിയുടെ വായ്പയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

പരാതി

പരാതി

2017ല്‍ തന്നെ ഓറിയന്റല്‍ ബാങ്ക് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബാങ്കിന്റ നഷ്ടം കണക്കാക്കിയ ശേഷം കേസെടുക്കാമെന്നായിരുന്നു സിബിഐ കണക്കുകൂട്ടിയത്. ബാങ്കിന്റെ മൊത്തം നഷ്ടം 109 കോടിയില്‍ അധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഗുര്‍പാലിനെതിരെ ചുമത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് കുരുക്കില്‍

കോണ്‍ഗ്രസ് കുരുക്കില്‍

പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങ് ഏറ്റവും പ്രതിച്ഛായ ഉള്ള നേതാവാണ്. ദേശീയ തലത്തിലും അങ്ങനെ തന്നെ. എ്ന്നാല്‍ ഇപ്പോഴത്തെ സംഭവം ക്യാപ്റ്റനും കോണ്‍ഗ്രസിനുമെതിരെ ഉപയോഗിക്കാനൊരുങ്ങുകയാണ് ബിജെപിയും ശിരോമണി അകാലിദളും. അമരീന്ദറിന് അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്ന് അവര്‍ ആരോപിക്കുന്നുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസും പ്രതിരോധത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+