ഖാർഗെയ്ക്കെതിരേയും മാനനഷ്ട കേസ്: 100 കോടി നല്‍കണം, എഐസിസി അധ്യക്ഷന് കോടതിയുടെ സമന്‍സ്
മാനനഷ്ട കേസില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക് സമന്‍സ് അയച്ച് പഞ്ചാബ് കോടതി. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളുമായി ഉപമിച്ചതിനെ തുടർന്നായിരുന്നു മല്ലികാർജ്ജുന്‍ ഖാർഗെയ്ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.
100 കോടി രൂപയുടെ മാനനഷ്ടകേസാണ് എ ഐ സി സി അധ്യക്ഷനെതിരേയുള്ളത്. ബജ്‌റംഗ് ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഹിതേഷ് ഭരദ്വാജിന്റെ ഹർജിയെ തുടർന്ന് സംഗ്രൂർ ജില്ലാ കോടതിയാണ് കോൺഗ്രസ് അധ്യക്ഷന് സമന്‍സ് അയച്ചിരിക്കുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പ്രകടനപത്രികയിൽ ബജ്‌റംഗ്ദളിനെ "സിമി, അൽ-ഖ്വയ്ദ തുടങ്ങിയ ദേശവിരുദ്ധ സംഘടനകളുമായി" താരതമ്യം ചെയ്തുവെന്നായിരുന്നു ഹർജിയിലെ വാദം.

ബജ്‌റംഗ് ദൾ എന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ കോൺഗ്രസ് പ്രകടനപത്രികയിൽ "ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാലും ശത്രുതയോ വിദ്വേഷമോ" പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.' ജാതിയുടെയും മതത്തിന്റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്'- പ്രകടന പത്രികയില്‍ പറയുന്നു.
നിയമവും ഭരണഘടനയും പവിത്രമാണെന്നും ബജ്‌റംഗ്ദൾ, പിഎഫ്‌ഐ പോലുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഭൂരിപക്ഷമായോ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലോ ശത്രുതയോ വിദ്വേഷമോ വളർത്താൻ കഴിയില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. പാർട്ടി, സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഇത്തരം സംഘനടകള്‍ നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമപ്രകാരം 'നിർണ്ണായക നടപടി' സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, മല്ലേശ്വരം മണ്ഡലത്തിൽ സീറ്റ് നിലനിർത്തിയ കർണാടക മന്ത്രി സി എൻ അശ്വത്നാരായണൻ ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന് ഫലപ്രഖ്യാപന ദിനത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. 'ബജ്‌റംഗ്ദളിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എങ്ങനെ ധൈര്യമുണ്ട്, അവർ ശ്രമിക്കട്ടെ, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങൾ കാണിക്കും," അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദിയും ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ബജ്‌റംഗ് ബലി ഭക്തരെ "പൂട്ടാൻ" കോൺഗ്രസ് തീരുമാനിച്ചുവെന്നായിരുന്നു നരേന്ദ്രമോദിയുടെ ആരോപണം. അതേസമയം ഫലം പ്രഖ്യാപനം വന്നപ്പോള്‍ 'ബജ്റങ് ബലി കോൺഗ്രസിനൊപ്പമാണെന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹം ബിജെപിക്ക് കനത്ത പിഴ വിധിച്ചിരിക്കുന്നു'- എന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതികരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications