തിരഞ്ഞെടുപ്പിന് ഇനി 3 നാള്‍, പ്രകടനപത്രിക ഇല്ലാതെ കോണ്‍ഗ്രസ്, സിദ്ദു അടക്കം പ്രതിക്കൂട്ടില്‍
ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തുവിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അമ്പരപ്പിലാണ്. യഥാര്‍ത്ഥത്തില്‍ ആദ്യം പ്രകടനപത്രിക പുറത്തിറക്കേണ്ടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാണ്. എന്നാല്‍ സീനിയര്‍ നേതാക്കള്‍ ആകെ ആശങ്കയിലാണ്. എന്തുകൊണ്ടാണ് വൈകുന്നതെന്ന് ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദുവിനും ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. പഞ്ചാബില്‍ ഇരുപതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത ദിവസം തന്നെ ഓണ്‍ലൈന്‍ വഴി കോണ്‍ഗ്രസ് നേതൃത്വം പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് കമ്മിറ്റി പറയുന്നു.

എന്ത് കണ്ടിട്ടാണ് കോണ്‍ഗ്രസ് കാത്തിരിക്കുന്നത്. പ്രകടനപത്രികയ്ക്കായി ഒരു കമ്മിറ്റി വരെ രൂപീകരിച്ചിരുന്നു. എന്തുകൊണ്ടാണ് ഇതുവരെ പ്രകടനപത്രിക പുറത്തിറക്കാതിരിക്കുന്നതെന്ന് സീനിയര്‍ നേതാക്കള്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന് ഒരു ദിശാബോധമില്ല. വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. വെറും തമ്മിലടി മാത്രം നടക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സിദ്ദു അദ്ദേഹത്തിന് താല്‍പര്യമുള്ളത് പോലെ പഞ്ചാബ് മോഡലിനെ കുറിച്ച് പറയുന്നു. മറുവശത്ത് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി സൗജന്യങ്ങളുടെ പെരുമഴ പെയ്യിക്കുകയാണ്. ഇതെല്ലാം ആ പ്രകടനപത്രികയിലാണ് വേണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് സംസ്ഥാന കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ട് കൊണ്ടിരിക്കുകയാണ്. എഎപിയില്‍ നിന്ന് കടുത്ത വെല്ലുവിളികളാണ് കോണ്‍ഗ്രസ് നേരിടുന്നത്. എന്നാല്‍ സീനിയര്‍ നേതാക്കളെല്ലാം പ്രചാരണത്തില്‍ സജീവമാണ്. ഇവരെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഇതുവരെ പാര്‍ട്ടിക്ക് പ്രകടനപത്രിക പുറത്തിറക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രകടനപത്രിക കമ്മിറ്റിയുടെ അധ്യക്ഷനായ പ്രതാപ് സിംഗ് ബജ്വ പറഞ്ഞു. ഓണ്‍ലൈനായി പുറത്തിറക്കാനാണ് തീരുമാനം. ഇതിന്റെ പ്രിന്റ് കോപ്പി മുഖ്യമന്ത്രി ചന്നി തന്നെ പുറത്തിറക്കുമെന്നും ബജ്വ പറഞ്ഞു. ചണ്ഡീഗഡിലേക്ക് വന്ന് പ്രകടനപത്രിക പുറത്തിറക്കാന്‍ തന്നോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രചാരണം നാളെ അവസാനിക്കുന്നത് കൊണ്ട് താന്‍ തിരക്കിലായി പോയെന്ന് ബജ്വ വ്യക്തമാക്കി.
മണ്ഡലത്തില്‍ നല്ല തിരക്കാണ്. സമയം കളയാനില്ല. ചണ്ഡീഗഡിലേക്ക് പോകാന്‍ തല്‍ക്കാലം പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിദ്ദു 13 പോയിന്റുകളുള്ള പ്രകടനപത്രികയാണ് നിര്‍ദേശിച്ചത്. പഞ്ചാബിന്റെ മുഖം തന്നെ ഇത് മാറ്റുമെന്നാണ് സിദ്ദുവിന്റെ അവകാശവാദം. ബജ്വ ഇതിനെ പിന്തുണച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ അടങ്ങുന്നതായിരിക്കും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന് ബജ്വ പറഞ്ഞിരുന്നു. പഞ്ചാബ് നിയമസഭ നൂറ് ദിവസമെങ്കിലും ഈ പഞ്ചാബ് മോഡല്‍ പ്രകാരം പ്രവര്‍ത്തിക്കുമെന്ന് സിദ്ദു വാഗ്ദാനം ചെയ്തിരുന്നു. ജീതേഗ കമ്മീഷന്‍ രൂപീകരിക്കുമെന്നും, സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഈ കമ്മീഷന് നിര്‍ണായക പങ്കുണ്ടാവുമെന്നും സിദ്ദു ഉറപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications