2 ൽ ഒതുങ്ങി; പഞ്ചാബിൽ ബിജെപിക്ക് കനത്ത ക്ഷീണം, നിലംതൊടാനാകാതെ അമരീന്ദറും
ദില്ലി; യു പി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ബി ജെ പി കൂറ്റൻ ലീഡിൽ മുന്നേറുകയാണ്. ഈ നാലിടത്തും പാർട്ടി ഭരണം ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ പഞ്ചാബിൽ ഇക്കുറിയും ബി ജെ പിക്ക് നിലംതൊടാൻ ആയില്ല. ഇവിടെ ആം ആദ്മി പാർട്ടിയുടെ തേരോട്ടമാണ് ഉണ്ടായത്.
വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആം ആദ്മി പാർട്ടി 92 സീറ്റിന് മുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 18 സീറ്റുകളിലും ശിരോമണി അകാലിദൾ 6 സീറ്റുകളിലും മുന്നേറുന്നുണ്ട്. അതേസമയം ബി ജെ പിയാകട്ടെ വെറും 2 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.

ബി ജെ പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ആകെ ലഭിച്ച വോട്ടുകൾ വെറും 9.3 ശതമാനമായിരുന്നു. പഞ്ചാബിൽ നേരത്തേ ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 23 സീറ്റിൽ മത്സരിച്ചെങ്കിലും ആകെ നേടാനായത് വെറും 3 സീറ്റുകളായിരുന്നു. 94 സീറ്റിൽ മത്സരിച്ച ബി ജെ പി 15 സീറ്റുകളിലും വിജയിച്ചു.

വിവാദമായ കർഷക നിയമങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ശിരോമണി അകാലിദൾ ബി ജെ പി സഖ്യം വിട്ടു. തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്തെത്തിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിലായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാർഷിക നിയമങ്ങളുടെ പേരിൽ കടുത്ത ജനരോഷം ഉയർന്ന സംസ്ഥാനത്ത് കർഷകർക്കിടയിൽ വലിയ സ്വാധീനമുള്ള അമരീന്ദറുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്ത്തിന്റെ വിലയിരുത്തൽ.അമരീന്ദറുമായുള്ള സഖ്യം സംസ്ഥാനത്തെ ഹിന്ദുവോട്ടുകൾ ബി ജെ പിയിലെത്തിക്കുമെന്നും നേതൃത്വം പ്രതീക്ഷ പുലർത്തി.

മാത്രമല്ല തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിവാദ നിയമങ്ങൾ പിൻവലിക്കുകയും ചെയ്തു. കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം കൊടുമ്പിരികൊണ്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു പഞ്ചാബ്. അതുകൊണ്ട് തന്നെ നിയമങ്ങൾ പിൻവലിക്കാനുള്ള തിരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമാകുമെന്ന് തന്നെയാണ് ബി ജെ പി വിലയിരുത്തിയത്. സിഖ് വോട്ടുകൾ ലക്ഷ്യം വെച്ച് പ്രത്യേക പ്രചരണങ്ങളും ബി ജെ പി നടത്തി. കർതാർപൂർ ഇടനാഴി തുറന്ന് കൊടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആയുധമാക്കിയായിരുന്നു ബി ജെ പിയുടെ പ്രചരണം.

ഏറ്റവും ഒടുവിലായി തിരഞ്ഞെടുപ്പിന് തൊട്ട് മുന്നോടിയായി സിഖ് നേതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ പ്രത്യേക കൂടിക്കാഴ്ച ഉൾപ്പെടെ മോദി നടത്തിയിരുന്നു. മാത്രമല്ല അഫ്ഗാനിൽ നിന്നുള്ള സിഖ് നേതാക്കൾക്ക് പൗരത്വം നൽകുമെന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി.എന്നാൽ ഈ നീക്കങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ഫലം ചെയ്തില്ല. മാത്രമല്ല ഒപ്പം കൂട്ടിയ ക്യാപ്റ്റൻ അമരീന്ദർ സിംഗിനും തിരഞ്ഞെടുപ്പില് നിലം തൊടാനായില്ല. പാട്യാലയിൽ നിന്ന് മത്സരിച്ച അമരീന്ദ്ർ എ എ പിയുടെ അജിത് പാൽ സിംഗ് കോലിയോട് കനത്ത പരാജയമാണ് രുചിച്ചത്. ഇതോടെ പഞ്ചാബ് വീണ്ടും ബി ജെ പിക്ക് കിട്ടാക്കനിയായി തന്നെ തുടരും.
Recommended Video

യുപി, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പിക്ക് അധികാര തുടർച്ച ലഭിച്ചത്. യുപിയിൽ 27 ന് മുകളിൽ സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡിൽ 48, മണിപ്പൂരിൽ 30, ഗോവയിൽ 19 സീറ്റുകളിലും ബി ജെ പി ലീഡ് ചെയ്യുന്നുണഅട്.


Click it and Unblock the Notifications