കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികളും നികുതിയടക്കണം? മദ്യത്തിന് ഗോസേവാ നികുതി ഏര്‍പ്പെടുത്തി പഞ്ചാബ്

  • By Jisha
Google Oneindia Malayalam News

ചണ്ഡിഗഡ്: മദ്യപാനത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. ഗോസേവ നികുതി എന്നപേരില്‍ മദ്യം ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി പിരിക്കാനാണ് തീരുമാനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഓരോ കുപ്പിക്കും 10 രൂപയും ഇന്ത്യന്‍ നിര്‍മ്മിത മദ്യം, ബീയര്‍ എന്നിവക്കും അഞ്ച് രൂപയുമാണ് ഗോസേവാ നികുതിയായി ഈടാക്കുന്നത്.

നിലവില്‍ എക്‌സൈസ് തീരുവയില്‍ പ്രത്യേകിച്ച് നികുതികളൊന്നും ഏര്‍പ്പെടുത്താത്ത പഞ്ചാബില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗോസേവ നികുതി പ്രാബല്യത്തില്‍ വരും. ജൂണ്‍ മുതല്‍ പ്രസ്തുത നികുതി ഈടാക്കുന്നതിനായി സംസ്ഥാനത്തെ നികുതി നയം ഭേദഗതി ചെയ്യുന്നതിനായി തദ്ദേശകാര്യ കാര്യ അനില്‍ ജോഷിയുടെ സമ്മര്‍ദ്ദത്താല്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ നിയമം ഭേദഗതി വരുത്തുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി അനില്‍ ജോഷി അധ്യക്ഷനായി നടന്ന സംസ്ഥാനതലത്തില്‍ കമ്മീഷണര്‍മാരും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനമുണ്ടാകുന്നത്. എക്‌സൈസ് നയം ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം മുതല്‍ സെസ് ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

liquor

പഞ്ചാബിലെ 22 ജില്ലകളിലായി ജൂണ്‍ 30തോടെ നികുതി പരിക്കാനാണ് സംസ്ഥാനസര്‍ക്കാരും പദ്ധതിയിടുന്നത്. പഞ്ചാബിലെ 33 മുനിസിപ്പല്‍ കമ്മിറ്റികളിലെയും ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വീടുകളില്‍ നിന്നുമായി കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഗോനികുതി പിരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നു. മൊഹാലി, ഭട്ടിന്‍ഡ എന്നീ രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് ഗോ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശേഷിക്കുന്ന അമൃത്സര്‍, പട്യാല, പത്താന്‍കോട്ട്, ഹൊഷിയാര്‍പൂര്‍, ജലന്ദര്‍, ലുധിയാന, മോഗ എന്നിവിടങ്ങളില്‍ നികുതി ഏര്‍പ്പെടുത്താന്‍ പുതിയ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കുകയാണ് തദ്ദേശസ്ഥാപനങ്ങള്‍. പ്രതിവര്‍ഷം 60 കോടി ഗോ നികുതിയില്‍ നിന്ന് ശേഖരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഇതിന് പുറമേ നഗരത്തിലെത്തുന്ന എണ്ണ ടാങ്കറുകള്‍ക്ക് 100 രൂപ, വൈദ്യുതി ഉപഭോഗത്തിന് ഓരോ യൂണിറ്റിനും രണ്ട് പൈസ, വിവാഹങ്ങള്‍ക്ക് ബുക്ക് ചെയ്യുന്ന എയര്‍കണ്ടീഷന്‍ സംവിധാനമുള്ള ഓഡിറ്റോറിയത്തിന് 1000 രൂപ, എസിയില്ലാത്ത ഓഡിറ്റോറിയത്തിന് 500 രൂപ, ഓരോ പാക്കറ്റ് സിമന്റിനും 1 രൂപ ഒരു കെയ്‌സ് ഇന്ത്യന്‍ നിര്‍മ്മിത ബിയറിന്് 120 രൂപ എന്നിങ്ങനെയാണ് സെസ് ഏര്‍പ്പെടുത്തുക. 472 പശുവളര്‍ത്തല്‍ കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തോളം പശുക്കളുള്ള പഞ്ചാബില്‍ ഒരു ലക്ഷത്തോളം പശുക്കള്‍ അലഞ്ഞുനടക്കുന്നവരാണ്. ഇത്തരത്തില്‍ പശുവളര്‍ത്തല്‍ ജീവിതോപാധിയായി സ്വീകരിച്ചിട്ടുള്ളവരില്‍ നിന്ന് നികുതിയിനത്തില്‍ വന്‍തുക പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

English summary
Punjab may impose ‘gau sewa’ tax from tipplers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X