പഞ്ചാബ് കടക്കെണിയില്‍, വികസന പദ്ധതികള്‍ക്കൊന്നും പണമില്ല, ധവളപത്രത്തില്‍ പ്രതിസന്ധി
ദില്ലി: പഞ്ചാബില്‍ എഎപിയുടെ തോല്‍വിക്ക് ആരുമറിയാത്തൊരു രഹസ്യം കൂടിയുണ്ട്. കടക്കെണിയാണ് ആ പ്രതിസന്ധി. കഴിഞ്ഞ കുറച്ച് സര്‍ക്കാരുകളായി വരുത്തി വെച്ചതാണ്. എന്നാല്‍ അതൊന്നും ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനും മാറ്റാന്‍ സാധിച്ചിട്ടില്ല. വരുമാനം കണ്ടെത്താന്‍ അടക്കമുള്ള മാര്‍ഗങ്ങളൊന്നും ഭഗവന്ത് മന്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല.
എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം
ഇതേ തുടര്‍ന്ന് അവര്‍ ധവളപത്രം ഇറക്കിയിരിക്കുകയാണ് ഗുരുതരമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. അതുകൊണ്ട് തന്നെ എഎപി മോഹിപ്പിക്കുന്ന തരത്തില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കില്ലെന്ന് ഉറപ്പാണ്. അത് അവരുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ ഭീഷണിയാണ് വിശദ വിവരങ്ങളിലേക്ക്...

പഞ്ചാബിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. അടുത്ത അഞ്ച് വര്‍ഷം എങ്ങനെ മുന്നോട്ട് പോകുമെന്ന് പോലും അറിയില്ല. ഇതേ തുടര്‍ന്നാണ് എഎപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ധവളപത്രമിറക്കിയത്. സാമ്പത്തിക കാര്യങ്ങള്‍ പിടിവിട്ട് താഴേക്ക് വീണിരിക്കുകയാണ് ഇതില്‍ പറയുന്നു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി ഈ മാസം അവസാനിക്കും. അതോടെ എക്കാലത്തെയും വലിയ പ്രതിസന്ധിയിലേക്കാവും പഞ്ചാബ് വീഴുക. സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഭഗവന്ത് മന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം നേരത്തെയാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. വലിയ കടക്കെണിയിലാണ് സംസ്ഥാനമെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ബജറ്റില്‍ വരുമാനം കണ്ടെത്താനുള്ള കാര്യങ്ങളായിരിക്കും ഇതോടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുക. പഴയ കടങ്ങള്‍ വീട്ടാന്‍ പുതിയ കടം എടുക്കേണ്ട അവസ്ഥയിലാണ് പഞ്ചാബ്. അതായത് ഭാവിയിലെ വികസനത്തിനായി ഈ പണമൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. തൊഴില്‍ മേഖല അടക്കം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എഎപി ശരിക്കും കുടുങ്ങിയ അവസ്ഥയിലാണ്.

ജിഎസ്ടി നഷ്ടപരിഹാര കാലാവധി അവസാനിക്കുന്നതോടെ 15000 കോടി വരുമാനത്തിന്റെ ഇടിവാണ് സംസ്ഥാനത്തിനുണ്ടാവുക. അടുത്ത വര്‍ഷം 21000 കോടിയുടെ നഷ്ടവുമുണ്ടാകും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കടബാധ്യത 44.23 ശതമാനമാണ് വര്‍ധിച്ചത്. എഎപി സര്‍ക്കാര്‍ പലവിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് പഞ്ചാബില്‍ അധികാരത്തിലെത്തിയത്. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ വലിയ തുക ഖജനാവില്‍ വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വാഗ്ദാനങ്ങള്‍ പൂര്‍ണമായും സര്‍ക്കാരിന് നടപ്പാക്കാനാവില്ല.

24.351.29 കോടിയുടെ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിപ്പോള്‍ പരിഹരിക്കേണ്ടത് എഎപി സര്‍ക്കാരിന്റെ ബാധ്യതയായി മാറിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയും കടക്കെണിയുമാണ് പഞ്ചാബിനുള്ളത്. 2017ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും ഇതുപോലെ ധവളപത്രമിറക്കിയിരുന്നു. അന്ന് അകാലിദള്‍ സര്‍ക്കാരിനെയായിരുന്നു കുറ്റപ്പെടുത്തിയത്. പല കടങ്ങളും അടച്ച് തീര്‍ത്തെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. വൈദ്യുതി നല്‍കാന്‍ പോലും പണമില്ല. 7117.86 കോടി വൈദ്യുതി സബ്‌സിഡിയായി അടയ്ക്കാനുണ്ട്.

രാഷ്ട്രീയ നേട്ടത്തിനായി മുന്‍ സര്‍ക്കാര്‍ വലിയ തോതിലാണ് ചെലവിട്ടത്. എന്നാല്‍ അതുകൊണ്ടൊന്നും നേട്ടമുണ്ടായില്ല. ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലുമായി 54948.75 കോടി രൂപയാണ് കടമുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 2.85 ലക്ഷം കോടി വരും. 23000 കോടിയിലധികമാണ് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം. അതിനേക്കാള്‍ എത്രയോ മടങ്ങാണ് സംസ്ഥാനത്തിന്റെ ബാധ്യത. ഇനി കടമെടുപ്പ് വളരെ സൂക്ഷിച്ചായിരിക്കുമെന്നും, വരുമാനം കിട്ടുന്ന കാര്യങ്ങളില്‍ നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും എഎപി വ്യക്തമാക്കി.












Click it and Unblock the Notifications