കാശ്മീര്‍ ഭീകരന്‍ സാക്കിര്‍ മൂസ പഞ്ചാബില്‍: എത്തിയത് ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കായി, സുരക്ഷ ശക്തം!
ദില്ലി: കശ്മീര്‍ തീവ്രവാദി സക്കീര്‍ മൂസ പഞ്ചാബില്‍ ഉണ്ടെന്ന് അന്വഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതോടെ കനത്ത സുരക്ഷയില്‍ പഞ്ചാബ്. പഞ്ചാബിലെ ഫെറോസ്പൂര്‍ ബതിന്‍ദ മേഖലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കയാണ്. മൂസ സിഖ് തലപ്പാവ് അണിഞ്ഞാണ് കാണപ്പട്ടത്. പഞ്ചാബില്‍ ഖലിസ്ഥാന്‍ തീവ്രവിഭാഗം സാന്നിധ്യം ഉറപ്പിച്ചതോടെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. മൂനാഴ്ച്ച മുമ്പ് അമൃത്സറില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഷോറൂമിൽ നിന്നും രജിസ്ട്രേഷൻ ചെയ്യാത്ത വാഹനം കടത്തി കൊണ്ടുപോയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ
മൂസ ജമ്മൂ കാശ്മീരില്‍ നിന്നും പഞ്ചാബിലെത്തിയെന്നാണ് കരുതുന്നത്.ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംഘടന ശക്തിപ്പെടുത്തുന്നതിനും മൂസയുടെ സഹായമുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.മൂസയ്കായി പഞ്ചാബ് പോലീസ് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.

നേരത്തെ തന്നെ പഞ്ചാബില്‍ ഖലിസ്ഥാന്‍ തീവ്രവാദി സംഘത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത് പറഞ്ഞിരുന്നു.സ്ഥലത്ത് സായുധ കലാപമുണ്ടാക്കാനാണ് തീവ്രവാദികളുടെ ശ്രമം.ഇത് തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ പഞ്ചാബില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും ജനറല്‍ പറയുന്നു.












Click it and Unblock the Notifications