സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; പോലീസ് നടപടിക്കെതിരെ സുഖ്ബീര്‍ ബാദല്‍

ദില്ലി: പഞ്ചാബിലെ പോലീസ് നടപടിക്കെതിരെ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍. വോട്ടിന് വേണ്ടി ഒരു സമുദായത്തെ മൊത്തമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സുഖ്ബീര്‍ കുറ്റപ്പെടുത്തി. അതേസമയം തന്നെ ഇന്ത്യയുടെ ഐക്യവും പരമാധികാരവും പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ബാദലിന്റെ അകാലിദള്‍ പാര്‍ട്ടി പോലീസ് നടപടിയില്‍ അറസ്റ്റിലായ എല്ലാ സിഖ് യുവാക്കള്‍ക്കും നിയമസഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ നോക്കുകയാണ്. പഞ്ചാബിനെ അതിലൂടെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.
സിഖുക്കാര്‍ എപ്പോഴും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണെന്നും ബാദല്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ നടപടികളെല്ലാം നടക്കുന്നത്. എല്ലാ പഞ്ചാബികള്‍ക്കും അകാലിദള്‍ ഉറപ്പുതരുന്നു, എല്ലാം വിഭാഗങ്ങളുടെ സുരക്ഷയ്ക്കായും ഞങ്ങള്‍ പ്രവര്‍ത്തിക്കും.

പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ അതില്‍ ഉള്‍പ്പെടുത്തും. അടിച്ചമര്‍ത്തലും, നിരപരാധികളായ യുവാക്കളെ, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരും പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതും അടിയന്തരമായി അവസാനിപ്പിക്കണം. ഇത് ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്ക്കുകയാണ് ചെയ്യുക. പഞ്ചാബില്‍ അസ്ഥിരതയ്്ക്ക് മാത്രമാണ് അത് വഴിവെക്കുകയെന്നും ബാദല്‍ പറഞ്ഞു.
നൂറുകണക്കിന് സിഖ് യുവാക്കള്‍ അറസ്റ്റിലായത് ശരിക്കും ഞെട്ടിക്കുന്തനാണ്. വെറും സംശയത്തിന്റെ പുറത്താണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമാണ് ഈ അറസ്റ്റ്. അകാലിദളിന്റെ ജില്ലാ തല കമ്മിറ്റി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് നിയമസഹായം അറസ്റ്റിലായവര്‍ക്ക് നല്‍കുക.
ഇതുവരെ 154 പേരാണ് അറസ്റ്റിലായത്. ശനിയാഴ്്ച്ചയാണ് അമൃതപാല്‍ സിംഗിനെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ നടന്ന തിരച്ചിലില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതുവരെ ഇയാളെ പിടിക്കാനായിട്ടില്ല. തുടര്‍ച്ചയായി വാഹനങ്ങള്‍ മാറ്റുന്നതും. ലുക്കിലെ മാറ്റവുമെല്ലാം ഇയാളെ പിടിക്കുന്നതിന് തടസ്സമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications