രാധേ മായ്‌ക്കെതിരെ വാട്‌സ് ആപ്പ് സന്ദേശങ്ങളുമായി വിഎച്ച്പി നേതാവ്
മുംബൈ: വിവാദ ആള്‍ദൈവം രാധേ മായ്ക്ക് തലവേദനകള്‍ തീരുന്നില്ല. പഞ്ചാബിലെ വി എച്ച് പി നേതാവാണ് രാധേ മായ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാധേ മാ ടെലഫോണ്‍ സംഭാഷണങ്ങളിലൂടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും തന്നെ വശീകരിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പഞ്ചാബിലെ വി എച്ച് പിയുടെ മുന്‍ ജില്ലാ പ്രസിഡണ്ടാണ് പരാതിക്കാരനായ സുരിന്ദര്‍ മിത്തല്‍.
സുരീന്ദര്‍ മിത്തലിന്റെ പരാതിയെ തുടര്‍ന്ന് രാധേ മാ, സഹോദരി, സഹോദരിയുടെ മകള്‍ എന്നിവര്‍ക്കെതിരെ പഞ്ചാബ് പോലീസ് നോട്ടീസയച്ചു. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. രാധേ മായ്‌ക്കെതിരായ പരാതിക്കൊപ്പം റെക്കോര്‍ഡ് ചെയ്ത ടെലഫോണ്‍ സംഭാഷണങ്ങളും വാട്‌സ് ആപ്പ് സന്ദേശങ്ങളും സുരീന്ദര്‍ മിത്തല്‍ പോലീസിന് നല്‍കിയതായി അറിയുന്നു.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ രാധേ മാ ആളുകളുടെ മതവിശ്വാസം ചൂഷണം ചെയ്യുന്നതായും ഹിന്ദുമതത്തെ അപമാനിക്കുന്നതായും നേരത്തെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീധന തട്ടിപ്പ് അടക്കം രാധേ മായ്‌ക്കെതിരെ പോലീസ് കേസുകളും നിലവിലുണ്ട്. രാധേ മായുടെ അനുയായിയുടെ ഭാര്യയായ നിക്കി ഗുപ്തയാണ് രാധേ മായ്‌ക്കെതിരെ പരാതി നല്‍കിയത്. രാധേ മാ തന്നെ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചതായി ആരോപിച്ച് നടി ഡോളി ബിന്ദ്രയും രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications