സാക്കിര്‍ നായിക്കിനെ ഒമാനില്‍ നിന്ന് നാടുകടത്തിയേക്കും; ഇന്ത്യക്ക് കൈമാറാന്‍ സാധ്യത

ദില്ലി: ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഒമാന്‍ നാടുകടത്തിയേക്കും. വിവാദ മതപ്രഭാഷകന് വേണ്ടി ഇന്ത്യന്‍ അധികൃതര്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍, ഒമാന്‍ അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. മാര്‍ച്ച് 23ന് നായിക്ക് ഒമാനില്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്.
ഒമാനില്‍ രണ്ട് പ്രഭാഷണങ്ങള്‍ നടത്താനാണ് നായിക്കിനെ ക്ഷണിച്ചിരിക്കുന്നത്. ഖുറാനെ സംബന്ധിക്കുന്ന പ്രഭാഷണങ്ങളാണിത്. റമദാന്റെ ആദ്യദിനമായ മാര്‍ച്ച് 23നാണ് പ്രഭാഷണം നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ്, മാനവികതയ്ക്ക് ഒരു ദയ എന്നാണ് രണ്ടാം പ്രഭാഷണത്തിന്റെ പേര്. രണ്ടാമത്തേത് സുല്‍ത്താന്‍ ഖബൂസ് യൂണിവേഴ്‌സിറ്റിയിലാണ് നടക്കുന്നത്.
അതേസമയം ഒമാനിലെ ഇന്ത്യന്‍ ഏജന്‍സികള്‍ ലീഗല്‍ ടീമിനെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒമാനി അംബാസിഡറെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ഒമാനി വിദേശകാര്യ മന്ത്രാലയത്തെ സാക്കിര്‍ നായിക്കിന്റെ കാര്യം അറിയിച്ചിട്ടുണ്ട്.
നേരത്തെ സാക്കിര്‍ നായിക്കിനെ ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് പ്രഭാഷണം നടത്താന്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയില്‍ വിദ്വേഷ പ്രസംഗത്തിന്റെയും, കള്ളപണ ഇടപാടിന്റെയും പേരിലാണ് സാക്കിര്‍ നായിക്ക് കേസ് നേരിടുന്നത്. 2017 മുതല്‍ നായിക്ക് മലേഷ്യയിലാണ്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി സാക്കിര്‍ നായിക്കിനെ പ്രഖ്യാപിച്ചതാണ്.
സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഇന്ത്യ 2016ല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക എന്നിങ്ങനെ കാരണങ്ങളാണ് നിരത്തിയാണ് ഈ സംഘടനയെ ഇന്ത്യ നിരോധിച്ചത്. നിയമവിരുദ്ധ സംഘടനയെന്നാണ് ആഭ്യന്തര മന്ത്രാലയം സംഘടനയെ വിശേപ്പിച്ചത്.
അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. 1990കളില്‍ ഇസ്ലാമിലേക്ക് ആളുകളെ ആകര്‍ഷിച്ച് കൊണ്ടാണ് സാക്കിര്‍ നായിക്ക് വളര്‍ന്നത്. പീസ് ടിവിയുടെ സ്ഥാപകന്‍ കൂടിയാണ് നായിക്ക്.












Click it and Unblock the Notifications