ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ച കടുക്കും... സര്‍ക്കാര്‍ സഹായം പോര, തുറന്ന് പറഞ്ഞ് രഘുറാം രാജന്!!
ദില്ലി: ഇന്ത്യയുടെ ജിഡിപി തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്. അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും. അനൗദ്യോഗിക മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ജിഡിപി നിരക്ക് ഇനിയും ഇടിയുമെന്നും രഘുറാം രാജന് പറഞ്ഞു. മറ്റ് സമ്പദ് ഘടനകളെ അപേക്ഷിച്ച് ഇന്ത്യയുടെ ജിഡിപി തകര്‍ച്ച വളരെ കൂടുതലാണ്. കോവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും രഘുറാം രാജന് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ സഹായം ഇപ്പോള്‍ നല്കിയതൊന്നും ആരെയും രക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് കാരണമുള്ള പ്രതിസന്ധികള്‍ വര്‍ധിക്കാന്‍ പോവൂുകയാണ്. സാമ്പത്തികമായി അത് ഇന്ത്യയെ വല്ലാതെ വലയ്ക്കും. ചെലവുകള്‍ കുറയ്ക്കാന്‍ പലരെയും ഇത് പ്രേരിപ്പിക്കും. കോവിഡ് നിയന്ത്രണ വിധേയമാവുന്നത് വരെ ഇന്ത്യക്കാര്‍ വലിയ രീതിയില്‍ ചെലവ് കുറയ്ക്കുമെന്നും രാജന് പറഞ്ഞു. ഇന്ത്യന്‍ സമ്പദ് ഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക പാക്കേജുകള്‍ അത്യാവശ്യമാണ്. നിലവില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകള്‍ വളരെ തുച്ഛമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍, ചെറുകിട-ഇടത്തരം വ്യാപാരങ്ങള്‍ക്ക് വായ്പ എന്നിവ പോരെന്നാണ് രാജന്റെ വിമര്‍ശനം.
Recommended Video
സര്‍ക്കാര്‍ ഇപ്പോഴത്തെ സമീപനം മാറ്റണം. കൂടുതല്‍ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാവണം. ഇന്ത്യയില്‍ മധ്യവര്‍ത്തി വിഭാഗം ചെലവിടുന്നത് വലിയ രീതിയില്‍ കുറയ്ക്കും. അത് ഇന്ത്യക്ക് കൂടുതല്‍ പ്രതിസന്ധികളാണ് സമ്മാനിക്കുക. ഇവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ചെറുകിട റെസ്റ്റോറന്റുകള്‍ അടക്കമുള്ളവ തൊഴിലാളികള്‍ക്ക് പണം നല്കാനാവാത്ത സാഹചര്യത്തിലെത്തും. കടബാധ്യത വര്‍ധിച്ച് ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുന്നതിലേക്ക് എത്താതിരിക്കാന്‍ സര്‍ക്കാരിന്റെ പാക്കേജ് ആവശ്യമാണെന്നും രാജന് പറഞ്ഞു.
ഇന്ത്യ വളര്‍ച്ചയിലേക്ക് കുതിക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ അവസ്ഥയെന്താണെന്ന് ഒന്ന് മനസ്സിലാക്കണം. ജിഡിപിയുടെ 20 ശതമാനം സാമ്പത്തിക പാക്കേജിനായി ചെലവിട്ടിട്ടിടും അമേരിക്കയ്ക്ക് ഇപ്പോഴും ആശങ്ക മാറിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ഇതെന്ന് മറക്കരുതെന്നും രഘുറാം രാജന് പറഞ്ഞു. സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാരിന്റെ ചിന്താഗതി വളരെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ സമ്പദ് ഘനനയെ ശക്തിപ്പെടുത്തണമെന്നാണ് തന്റെ ആവശ്യം. കൂടുതല്‍ ചെലവില്ലാത്ത രീതിയില്‍ ഓരോ നടപടിയുമെടുക്കണമെന്നും രാജന് ആവശ്യപ്പെട്ടു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications