രാഹുൽ ഗാന്ധിക്കൊപ്പം സഭയിലിരിക്കുന്നവർക്കും കൊറോണ വരാം, സോണിയയും പരിശോധിക്കണമെന്ന് ബിജെപി എംപി!
ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയേയും എംപി രാഹുല്‍ ഗാന്ധിയേയും തുടര്‍ച്ചയായി ആക്രമിച്ച് ബിജെപി നേതാക്കള്‍. പാര്‍ലമെന്റിന് അകത്തും പുറത്തും കൊറോണ വൈറസിന്റെ പേരിലാണ് സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും നേരയുളള ബിജെപി നേതാക്കളുടെ ആക്രമണം.
Recommended Video
ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി കൊറോണ പരിശോധന നടത്തിയിരുന്നോ എന്ന് ബിജെപി എംപി രമേഷ് ബിദുരി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തൊട്ട് പിന്നാലെ പാര്‍ലമെന്റിന് അകത്തും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അപമാനിക്കപ്പെട്ടിരിക്കുകയാണ്.

രാഹുലിനും സോണിയക്കുമെതിരെ
ദില്ലി കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രണ്ട് ദിവസമായി സഭയില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കൊറോണ കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതേക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപിയുടെ എംപിയായ ഹനുമാന്‍ ബെനിവാള്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ചത്.

കൊറോണ പരിശോധിക്കണം
സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കൊറോണ പരിശോധന നടത്തണമെന്ന് ബെനിവാള്‍ ആവശ്യപ്പെട്ടു. രണ്ട് പേരും ഇറ്റലിയില്‍ നിന്ന് വന്നവരാണ്. അവര്‍ കൊറോണ വൈറസ് പരത്താന്‍ സാധ്യതയുണ്ട് എന്നാണ് ബിജെപി എംപി സഭയില്‍ പറഞ്ഞത്. ഇതോടെ പ്രതിപക്ഷം എംപിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തി.

പ്രതിഷേധിച്ച് പ്രതിപക്ഷം
തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും എംപിമാര്‍ തമ്മില്‍ വാക്‌പോര് തുടങ്ങി. രാഹുലിനേയും സോണിയയേയും അപമാനിച്ച ബിജെപി എംപി മാപ്പ് പറയണമെന്നും അദ്ദേഹത്തെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

ഇറ്റലി യാത്ര
മറ്റൊരു ബിജെപി എംപിയായ രമേഷ് ബിദുരി കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. 6 ദിവസം മുന്‍പ് മാത്രമാണ് രാഹുല്‍ ഗാന്ധി ഇറ്റലി സന്ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയത് എന്നും അതിനാല്‍ കൊറോണ ടെസ്റ്റ് നടത്തണം എന്നുമാണ് രമേഷ് ബിദുരി പറഞ്ഞത്. രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്‌സഭയില്‍ ഇരിക്കുന്ന എംപിമാര്‍ക്ക് കൊറോണ പിടിക്കാമെന്നും ബിദുരി പറഞ്ഞു.

പാര്‍ലമെന്റിനെ അറിയിക്കണം
'' ഇറ്റലിയില്‍ നിരവധി പേര്‍ കൊറോണ ബാധിതരാണ്. രാഹുല്‍ കൊറോണ പരിശോധിച്ച് പാര്‍ലമെന്റിനെ അറിയിക്കണം'' എന്നും ബിജെപി എംപി ആവശ്യപ്പെട്ടു. ബിദുരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: '' മുന്‍കരുതലുകളെടുക്കണം. ആദ്യം പൗരത്വ നിയമത്തിന്റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ജനങ്ങള്‍ ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കണമെന്ന് നിങ്ങളുടെ അമ്മ പറഞ്ഞു. ആദ്യം അക്രമത്തിന് തിരി കൊളുത്തിയ ശേഷം പിന്നീട് പിന്തുണ കാണിക്കാന്‍ പോകുന്നു ''

പകര്‍ത്താനാണോ ഉദ്ദേശം
''അവിടേക്ക് പോകുന്നതിന് മുന്‍പ് തനിക്ക് ചോദിക്കാനുളളത് 6 ദിവസം മുന്‍പ് ഇറ്റലിയില്‍ നിന്നും തിരികെ എത്തിയ നിങ്ങള്‍ വിമാനത്താവളത്തില്‍ വെച്ച് കൊറോണ പരിശോധന നടത്തിയിരുന്നോ എന്നാണ്. നിങ്ങള്‍ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടോ അതോ വൈറസ് പകര്‍ത്താനാണോ ഉദ്ദേശം'' എന്നാണ് ബിജെപി എംപി രാഹുലിനോട് ചോദിച്ചത്. രാഹുല്‍ ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പാണ് ബിജെപി എംപി ഈ പരാമര്‍ശം നടത്തിയത്.

രാജ്യത്തെ വിഭജിക്കുന്നു
ദില്ലിയിലെ കലാപ മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി രാജ്യത്തെ വിഭജിക്കാനുളള ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.''ഇന്ത്യയെ വിഭജിച്ച് കൊണ്ടിരിക്കുകയാണെന്നും ആര്‍ക്കും അത് കൊണ്ട് ഗുണം ലഭിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുകയും ഭാരത മാതാവിന് ദുരിതമുണ്ടാക്കുകയും മാത്രമാണ് അതുകൊണ്ട് സംഭവിക്കുന്നത്'' എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications